വീണ്ടും വിസ്മയിപ്പിക്കാൻ ആമിർ ഖാൻ ; ‘സിത്താരേ സമീൻ പർ’ ട്രെയ്‌ലർ പുറത്ത്

പേരെന്റിങ്, അദ്ധ്യാപനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പുത്തൻ പാഠങ്ങൾ ഇന്ത്യൻ സമൂഹത്തെ കാണിച്ചുതന്ന ആമിർ ഖാൻ ചിത്രം ‘താരേ സമീൻ പർ’ എന്ന സിനിമയ്‌ക്കൊരു സ്പിരിച്യുൽ സ്‌പിൻനോഫ്. ‘സിതാരെ സമീൻ പർ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. താരേ സമീൻ പർ എന്ന ചിത്രത്തിൽ നായകവേഷം ചെയ്തതിന് പുറമെ ചിത്രം സംവിധാനം ചെയ്തതും ആമിർ ഖാൻ ആയിരുന്നെങ്കിൽ, ഇക്കുറി ആമിർ ഖാന് പകരം പ്രസന്ന ആർ.എസ് ആണ് സംവിധാന ചുമതല ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ ചിത്രത്തിൽ ഡിസ്‌ലെക്സിയ ഉള്ള ഒരു കുട്ടിയിലെ പ്രതിഭയെ പുറത്തുകൊണ്ടുവരുന്ന അദ്ധ്യാപകന്റെ വേഷമാണ് ആമിർ ഖാൻ ചെയ്തത്. എന്നാൽ സിത്താരേ സമീൻ പറിൽ ഓട്ടിസം ബാധിച്ച കൗമാരക്കാരെ ബാസ്‌ക്കറ്റ്ബോൾ പഠിപ്പിച്ച് മത്സരത്തിനിരക്കുകയെന്ന ദൗത്യം ഏറ്റെടുക്കുന്ന കായികാധ്യാപകന്റെ വേഷമാണ് അദ്ദേഹം ചെയ്യുന്നത്.

പുതിയ ചിത്രം ഒരു കോമഡി ഫാമിലി എന്റർടൈനർ കൂടിയാണെന്നാണത് വലിയ പ്രത്യേകത. സഹപ്രവർത്തകനെ മർദിച്ച കേസിൽ കോടതി വിധിച്ച ശിക്ഷാനടപടിയായാണ് ആമിർ ഖാന്റെ കഥാപാത്രം കുട്ടിക്കളി പഠിപ്പിക്കാൻ നിയോഗിക്കപ്പെടുന്നത് എന്ന ട്രെയിലറിൽ കാണാം. ചിത്രത്തിൽ ആമിർ ഖാനൊപ്പം ജെനീലിയ ദേശ്മുഖും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ആമിർഖാൻ ടാക്കീസ് നിർമ്മിച്ചിരിക്കുന്ന ചിത്രം ജൂൺ 20 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും. ആദ്യ ചിത്രത്തോട് സാമ്യം തോന്നിക്കുന്ന പ്രമേയമാണെങ്കിലും സിത്താരെ സമീൻ പറിൽ കുട്ടിയുടെ ജീവിതം അധ്യാപകനാണ്, അധ്യാപകന്റെ ജീവിതം കുട്ടിയാണ് മാറ്റിമറിക്കാൻ പോകുന്നത് എന്നത് ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്.

പൊതുവേദിയിൽ എത്തിയ നടൻ വിശാൽ ബോധരഹിതനായി വീണു

Related Articles

Leave a Reply

Your email address will not be published. Required fields are marked *