വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ച അധ്യാപികയുടെ 21 പവൻ സ്വർണ്ണവും 27.5 ലക്ഷം രൂപയും കൈക്കലാക്കി മുങ്ങി

മലപ്പുറം: അധ്യാപികയുടെ 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും കൈക്കലാക്കി മുങ്ങിയ പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം തലക്കടത്തൂർ സ്വദേശി ഫിറോസ് ആണ് അറസ്റ്റിലായത്. 1988-90 കാലത്ത് പ്രതിയെ പഠിപ്പിച്ച അധ്യാപികയാണ് തട്ടിപ്പിനിരയായത്. സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാൻ ആണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. പിന്നീട് മൂന്ന് ലക്ഷം വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി. വിശ്വാസം പിടിച്ചു പറ്റി തവണകളായി കൂടുതൽ പണവും സ്വർണ്ണവും കൈക്കലാക്കി പ്രതി മുങ്ങി. കർണാടകയിൽ നിന്നാണ് പ്രതിയെ പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിറ്റു.