നെടുമങ്ങാട്: ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടപ്പാറ കുറ്റിയാണിയില്‍ ബാലചന്ദ്രന്‍ (67), ഭാര്യ ജയലക്ഷ്മി (63) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം നടക്കുന്നത്. ഇവര്‍ക്ക് മരുമകള്‍ ഭക്ഷണവുമായി എത്തുമ്പോള്‍ കഴുത്തില്‍ മുറിവേറ്റ് ജയലക്ഷ്മിയെയും കെട്ടി തൂങ്ങിയ നിലയില്‍ ബാലചന്ദ്രനെയും കാണുകയായിരുന്നു. ഇരുവര്‍ക്കും അപ്പോള്‍ മരണം സംഭവിച്ചിരുന്നു. ജയലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് വട്ടപ്പാറ പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി ജയലക്ഷ്മി കിടപ്പ് രോഗിയായി ചികിത്സ നടത്തി വരുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസെത്തി അടപടികള്‍ നടത്തി മൃതദ്ദേഹങ്ങള്‍ മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.