തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കല്ലമ്പലം നാവായിക്കുളത്താണ് സംഭവം. 15 വയസുകാരി ഗ്രീഷ്മ ജി ഗിരീഷാണ് മരിച്ചത്. പരീക്ഷാപ്പേടിയെ തുടർന്ന് കുട്ടി ജീവനൊടുക്കിയതെന്നാണ് സംശയം.
അതേസമയം ഗ്രീഷ്മ മികച്ച രീതിയിൽ പഠിച്ചിരുന്ന കുട്ടിയാണെന്നും പരീക്ഷാപ്പേടിക്ക് സാധ്യതയില്ലെന്നും അധ്യാപകർ പറഞ്ഞു. സംഭവത്തിൽ കല്ലമ്പലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
[…] […]