പ്രധാനമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസ്താവനയിൽ ശശി തരൂരിനെ പിന്തുണച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

ഡൽഹി:പ്രധാനമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസ്താവനയില്‍ ഡോക്ടര്‍ ശശി തരൂരിനെ പിന്തുണച്ച് ബിജെപി. ഇന്ത്യന്‍ എംപിമാര്‍ വിദേശത്തുപോയി ഇന്ത്യക്കും പ്രധാനമന്ത്രിക്കും എതിരെ ആണോ സംസാരിക്കേണ്ടതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ചോദിച്ചു. രാഷ്ട്രീയ നിരാശയ്ക്ക് പരിധിയുണ്ടെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. അതേസമയം, ശശി തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അ്പതൃപ്തിയുണ്ട്.

എക്‌സിലൂടെയാണ് കിരണ്‍ റിജിജുവിന്റെ പ്രതികരണം. എന്താണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടത്? അവര്‍ക്ക് രാജ്യത്തോട് എത്രമാത്രം സ്‌നേഹമുണ്ട്? ഇന്ത്യന്‍ എംപിമാര്‍ വിദേശ രാജ്യങ്ങളില്‍ പോയി രാജ്യത്തിനും പ്രധാനമന്ത്രിക്കുമെതിരെ സംസാരിക്കണോ? രാഷ്ട്രീയ നിരാശയ്ക്ക് ഒരു പരിധിയുണ്ട്! – റിജിജു എക്‌സില്‍ കുറിച്ചു.

സിന്ദൂരം മായ്ച്ചവര്‍ക്ക് പ്രധാനമന്ത്രി ശക്തമായ മറുപടി നല്‍കിയെന്ന തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അമര്‍ഷം പുകയുകയാണ്. ഡോ. ശശി തരൂരിനെ ബിജെപി വക്താവാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ എക്സ് പോസ്റ്റ് ജയ്റാം രമേശ് പങ്കുവച്ചു. ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ പാനമ സന്ദര്‍ശത്തിനിടെയാണ് തരൂരിന്റെ പ്രതികരണം.

Also Read:സംസ്ഥാനത്തെ വനംവകുപ്പ് ജനവിരുദ്ധമാണെന്ന് സിറോ മലബാര്‍ സഭ

രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത് ശക്തമായ മറുപടി. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് പോയി പറയു എന്നാണ് ഭീകരര്‍ പറഞ്ഞത്. ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നല്‍കുമെന്ന് വ്യക്തമായി. ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട് – എന്നാണ് ഡോ ശശി തരൂര്‍ എം പി പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *