ആൾക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റി: ഭീകരാക്രമണമെന്ന് സംശയം

ലണ്ടൻ: ആൾക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റിയ സംഭവത്തിൽ 27പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാംപ്യൻഷിപ്പ് കരസ്ഥമാക്കിയ ലിവർപൂൾ ഫുട്ബോൾ ടീം അംഗങ്ങളോടൊപ്പം ആരാധകർ വിജയാഘോഷം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ലിവർപ്പൂൾ മേഖലയിലെ താമസക്കാരനായ മധ്യവയസ്ക്കനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളാണ് കാർ ഓടിച്ചിരുന്നത്.

പരിക്കേറ്റവരിൽ നാലു പേർ കുട്ടികളാണെന്ന് ആംബുലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ലിവർപൂൾ ടീം സഞ്ചരിച്ച ബസ് കടന്നുപോയി ഏകദേശം 10 മിനിട്ടുകൾക്ക് ശേഷമാണ് അക്രമി കാർ ഓടിച്ചു കയറ്റിയതെന്ന് ബിബിസി റിപ്പോർട്ട്ചെയ്തു. വളരെ പേടിപ്പെടുത്ത രംഗങ്ങളാണ് ലിവ‌‌ർപൂളിൽ പാരാമെഡിക്കൽ സംഘവും പൊലീസും സാക്ഷ്യം വഹിച്ചതെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമ‌ർ പ്രതികരിച്ചു. തീവ്രവാദവുമായി ബന്ധപ്പെട്ട ആക്രമണമാണോയെന്ന് പൊലീസിന് സംശയമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *