മകന്റെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് അമലാ പോൾ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് അമലാ പോള്‍. കുറച്ചുനാളായി സിനിമകൾ ചെയ്യുന്നില്ലെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ താരം നിരന്തരം പോസ്റ്റുകളിടാറുണ്ട്. യാത്രയുടെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും കുടുംബത്തിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും അമല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന്‍ ഇലൈയുടെ മാമോദീസ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തത്.

‘ചുറ്റും സ്‌നേഹവും സമാധാനവും മാത്രം. ഇലൈയുടെ മാമോദീസാ ആഘോഷം’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അമലയുടെ ഭര്‍ത്താവ് ജഗതിനേയും അമ്മയേയും സഹോദരനേയും ചിത്രങ്ങളില്‍ കാണാം.അക്വാ ബ്ലൂ നിറത്തിലുള്ള മിനി ഫ്രോക്കായിരുന്നു അമലയുടെ ഔട്ട്ഫിറ്റ്. അക്വാ ബ്ലൂ നിറത്തിലുള്ള ഷര്‍ട്ടും വെള്ള ഷോര്‍ട്‌സുമായിരുന്നു ജഗതിന്റെ വേഷം.

അതിഥികളെല്ലാം വെള്ള നിറങ്ങളിലുള്ള വസ്‌ത്രങ്ങളാണ് ധരിച്ചിരുന്നത്.പോസ്റ്റിന് താഴെ ഒട്ടേറെപ്പേരാണ് കുഞ്ഞിന് ആശംസകൾ നേര്‍ന്നത്. കുഞ്ഞിനെ ദൈവം അനുഗ്രഹിക്കുമെന്നും രാജകുമാരനെപ്പോലെ തോന്നുന്നുവെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. 2023 നവംബര്‍ അഞ്ചിനാണ് അമലാ പോളും ജഗത് ദേശായിയും വിവാഹിതരായത്. 2024 ജൂണ്‍ 11ന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *