അമേരിക്കയേ ഞെട്ടിച്ച് ഭീകരാക്രമണം, രണ്ട് ഇസ്രായേലി എംബസി ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി

അമേരിക്കയേ ഞെട്ടിച്ച് ഭീകരാക്രമണം. ആയുധങ്ങളുമായി എത്തിയ ഭീകരന്മാർ വാഷിംഗ്ടണിൽ വെടിവെയ്പ്പ് നടത്തി. വാഷിംഗ്ടൺ ഡിസിയിലെ ജൂത മ്യൂസിയത്തിന് സമീപം ഇസ്രായേലി എംബസിയിലെ രണ്ട് ജീവനക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടതായി യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം പറഞ്ഞു.

ഇത് തീർച്ചയായും അമേരിക്കയേ ഭയപ്പെടുത്തുന്നതായിരുന്നു. എല്ലാ ഭീഷണികളിൽ നിന്നും അമേരിക്ക സുരക്ഷിതം എന്ന ട്രംപിന്റെ പ്രസ്ഥാവനകൾ ആണ്‌ ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്.

അമേരിക്കയിൽ മുമ്പ് ബിൽ ലാദൻ നടത്തിയ വേൾഡ് ടവർ സെന്ററിന് ശേഷം ഇപ്പോഴും അമേരിക്ക ഭീകരാക്രമണ വിമുക്തമല്ല എന്ന് വീണ്ടും തെളിയിക്കുകയാണ്‌. മാത്രമല്ല ഇന്ത്യയിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണം തുടങ്ങി ലോകത്തിന്റെ അതിസുരക്ഷിതം എന്ന് കരുതിയിരുന്ന അമേരിക്കയിലും ഭീകരാക്രമണം ഇപ്പോൾ അവരുടെ സുരക്ഷാ ആശങ്ക വർദ്ധിപ്പിക്കുന്നു.

ഇസ്രായേലിൽ എംബസി ഉദ്യോഗസ്ഥരെ ലക്ഷ്യം വയ്ച്ചായിരുന്നു ആക്രമണം. ഇസ്രായേലി എംബസിയിലേക്ക് തോക്ക് ധാരികളായ ഭീകരന്മാർ പാഞ്ഞടുക്കുകയായിരുനു .രാത്രി വാഷിംഗ്ടൺ ഡിസിയിലെ ജൂത മ്യൂസിയത്തിന് സമീപം രണ്ട് ഇസ്രായേലി എംബസി ജീവനക്കാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് ഇസ്രായേലും ഔദ്യോഗികമായി അറിയിച്ചു

“ഞങ്ങൾ സജീവമായി അന്വേഷണം നടത്തുകയും പങ്കിടാൻ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്ന് ഇസ്രായേൽ അധികാരികൾ എക്‌സിൽ പോസ്റ്റ് ചെയ്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *