ബിജെപിയെ വാനോളം പുക‍ഴ്ത്തി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം

ദില്ലി:ബിജെപിയെവാനോളം പുക‍ഴ്ത്തി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ബിജെപിക്ക് അതിശക്തമായ സംഘടനാ ശേഷി ഉണ്ടെന്നും ബിജെപി എല്ലാ ഘടകങ്ങളിലും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ സഖ്യത്തിലെ ഐക്യത്തെ കുറിച്ച് തനിക്ക് സംശയമുണ്ടെന്നും പി ചിദംബരം പറഞ്ഞു.ദില്ലിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

“പ്രതിപക്ഷസഖ്യം നിലനിൽക്കുമോ എന്ന് ഉറപ്പില്ല. ഒരുമിച്ച് നിൽക്കാൻ ഇനിയും സമയമുണ്ട്. തന്റെ അനുഭവത്തിലും ചരിത്ര വായനയിലും, ബിജെപിയെപ്പോലെ ഇത്ര ശക്തമായി സംഘടിതമായ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടായിട്ടില്ല. അത് വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ല.”- അദ്ദേഹം പറഞ്ഞു.

അതേസമയം പി ചിദംബരത്തിൻ്റെ വാക്കുകളോട് പ്രതികരിച്ച് ബിജെപി രംഗത്ത് വന്നിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അടുത്ത സഹായികൾക്ക് പോലും കോൺഗ്രസിന് ഭാവിയില്ലെന്ന് അറിയാമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

വീണ്ടും കൊവിഡ് തരംഗം ? ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും

Related Articles

Leave a Reply

Your email address will not be published. Required fields are marked *