തീവ്രവാദികളെ വധിച്ചത് സ്ഥിരീകരിച്ച് കേന്ദ്രം; വിമാനറാഞ്ചൽ കേസിലെ പിടികിട്ടാപ്പുള്ളി യൂസുഫ് അസറും കൊല്ലപ്പെട്ടു

ദില്ലി: ഹാഫിസ് സയ്യിദിന്‍റെ ബന്ധു അടക്കം 5 തീവ്രവാദികളെ സൈന്യം വധിച്ചു എന്ന സ്ഥിരീകരണം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും വന്നിരിക്കുകയാണ്. മെയ് 7 ലെ ആക്രമണത്തിൽ ലഷ്കർ-ഇ-ത്വയ്ബ, ജയ്ഷെ തീവ്രവാദികളെ വധിച്ചതായാണ് റിപ്പോർട്ട്. കാണ്ഡഹാർ വിമാന റാഞ്ചൽ കേസിലെ പിടികിട്ടാപ്പുള്ളിയായ മുഹമ്മദ് യൂസുഫ് അസറാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. മൗലാന മസൂദ് അസറിന്‍റെ സഹോദരീ ഭർത്താവാണ് മുഹമ്മദ് യൂസുഫ് അസർ. മൗലാന മസൂദ് അസറിന്‍റെ മറ്റൊരു സഹോദരിയുടെ ഭർത്താവ് ഹാഫിസ് മുഹമ്മദ് ജമീലും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെയെല്ലാം സംസ്കാരച്ചടങ്ങുകൾ നടന്നത് പാക് സർക്കാരിന്‍റെ ബഹുമതികളോടെയാണ്.

ലഷ്കർ ഭീകരനായ മുദസ്സർ ഖാദിയാൻ, ജമ്മുവിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ലഷ്കർ ഭീകരൻ ഖാലിദ്, പാക് അധീന കശ്മീരിലെ ജയ്ഷെ മുഹമ്മദ് കമാൻഡറുടെ മകൻ, മുഫ്തി അസ്ഹർ ഖാൻ കശ്മീരിയുടെ മകൻ മുഹമ്മദ് ഹസ്സൻ എന്നിവരും കൊല്ലപ്പെട്ട ഭീകരരിൽ ഉൾപ്പെടുന്നു.

പാകിസ്ഥാൻ സേനയുടെ തണലിൽ ആണ് ഇവർ ഭീകരപ്രവർത്തനങ്ങൾ നടത്തിയത്. നാളുകളായി  തിരഞ്ഞുകൊണ്ടിരുന്ന ഭീകരരെയാണ് അവരുടെ താവളത്തിൽ കയറി ഇന്ത്യൻ സേന വധിച്ചത്.

പാകിസ്താന്റേത് പ്രകോപന നടപടികൾ; ഇന്ത്യയുടേത് ഉത്തരവാദിത്തത്തോടെയുള്ള തിരിച്ചടി; എല്ലാ ആക്രമണ ശ്രമങ്ങളെയും സൈന്യം നിർവീര്യമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *