‘വസുദൈവ കുടുംബകം, RSS നൂറാം വാർഷികം വിപുലമായി ആഘോഷിക്കുന്നില്ല, പകരം ആശയം എല്ലാവരിലും എത്തിക്കും’: ഗവർണർ രാജേന്ദ്ര ആർലേക്കർ

തിരുവനന്തപുരം:ആദരിക്കേണ്ട ഡോ.ഹെഡ്ഗേവാറിനെയും ഗുരുജിയെയും കുറിച്ച് ഇന്ന് തെറ്റായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. പെഹൽഗാമിൽ ആക്രമണം നടന്നത് സനാധനികൾക്ക് നേരെയാണ്. മതം നോക്കിയുള്ള ആക്രമണമാണ് നടന്നത്.

പാകിസ്താൻ സാർവദേശീയ ഭീകരവാദത്തിന് ഫണ്ട് ചെയ്യുന്നു. വെസ്റ്റേൺ രാജ്യങ്ങൾ എല്ലാം ചില ആഖ്യാനങ്ങളോടെ പ്രവർത്തിക്കുന്നുണ്ട്. തീവ്രവാദം വളർത്തുന്നു. എന്നാൽ വസുദൈവ കുടുംബകം എന്നതാണ് ഭാരതത്തിൻറെ നിലപാട്.ആർഎസ്എസ് നൂറാം വാർഷികം വിപുലമായി ആഘോഷിക്കുന്നില്ല. പകരം ആശയം എല്ലാവരിലും എത്തിക്കാനാണ് ശ്രമിക്കുന്നത്.

ആദിശങ്കരന് കാലടിയിൽ ഉചിതമായ സ്മാരകമോ വലിയ ക്ഷേത്രമോ ഇല്ല. കേരളം ലോകത്തിന് നൽകിയ വലിയ സംഭാവനയാണ് ശങ്കരാചാര്യർ. അദ്ദേഹത്തിന് ജന്മനാട്ടിൽ സ്മാരകം വേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചുവെന്നും ഗവർണർ വ്യക്തമാക്കി.

വേടന്റെ അറസ്റ്റിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും, റിപ്പോർട്ട് തേടി മന്ത്രി

Related Articles

Leave a Reply

Your email address will not be published. Required fields are marked *