അമേരിക്കയിൽ വെച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് രാഹുൽ ഗാന്ധി; രാജ്യവിരുദ്ധവുമെന്ന് ബിജെപി

0

ന്യൂഡൽഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അമേരിക്കയിൽ വെച്ച് പറഞ്ഞ വാക്കുകൾ വിവാദമാകുന്നു. അമേരിക്കയിലെ ബോസ്റ്റണിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി വിമർശനം. തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വാധീനങ്ങൾക്ക്

കീഴ്‌പ്പെട്ടുവെന്ന് പറഞ്ഞ രാഹുൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുകയും ചെയ്തു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രായപൂർത്തിയായവരേക്കാൾ കൂടുതൽ ആളുകൾ വോട്ട് ചെയ്തതായി രാഹുൽ ഗാന്ധി പറഞ്ഞു.

വൈകുന്നേരം 5:30 ന് വോട്ടിംഗ് കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങൾക്ക് നൽകിയിരുന്നു. എന്നാൽ വൈകുന്നേരം 5:30 നും 7:30 നും ഇടയിൽ 65 ലക്ഷം വോട്ടർമാർ വോട്ട് ചെയ്തു. അത് എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ല. വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ അവർ നിഷേധിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ച് അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തിയതിന് നിരവധി എക്സ് ഉപയോക്താക്കളാണ് കോൺഗ്രസ് നേതാവിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്. രാഹുലിന്റെ പ്രസ്താവ ജനാധിപത്യ വിരുദ്ധവും രാജ്യവിരുദ്ധവുമാണെന്ന വിമർശനവുമായി ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്.

മാറ്റങ്ങളുടെ പാപ്പ’ വിട പറഞ്ഞു; ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ

LEAVE A REPLY

Please enter your comment!
Please enter your name here