തിരുനെല്‍വേലി: കേരള സര്‍വകലാശാലയിലെ എല്‍എല്‍ബി പുനര്‍ മൂല്യനിര്‍ണയ വിവാദത്തില്‍ അധ്യാപികയില്‍ നിന്ന് ഉത്തരക്കടലാസുകള്‍ സര്‍വകലാശാല നേരിട്ട് ഏറ്റെടുത്തു.
തിരുനെല്‍വേലിയിലെ അധ്യാപികയുടെ വീട്ടില്‍ നിന്നാണ് ഉത്തരക്കടലാസുകള്‍ ഏറ്റെടുത്തത്.
പൊലീസിനൊപ്പം സര്‍വകലാശാലയില്‍ നിന്നുള്ള സംഘം തിരുനെല്‍വേലിയില്‍ എത്തിയാണ് ഉത്തരക്കടലാസ് ഏറ്റെടുത്തത്. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്നാണ് അധ്യാപിക ഉത്തരക്കടലാസുകള്‍ പിടിച്ചുവെച്ചത്.
മൂന്ന് വര്‍ഷ എല്‍എല്‍ബി രണ്ടാം സെമസ്റ്റര്‍ പ്രോപ്പര്‍ട്ടി ലോ വിഷയത്തിലെ 55 ഉത്തരക്കടലാസുകളാണ് പിടിച്ചുവെച്ചത്. ഇതോടെ ഫലപ്രഖ്യാപനവും വൈകിയിരുന്നു.
ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെപ്പ്; രണ്ട് മരണം, ആറുപേർക്ക് പരിക്ക്