ടലഹസി: ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. കുറ്റവാളിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചവർ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളല്ലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു.
വെടിവെപ്പിനെക്കുറിച്ച് തനിക്ക് പൂർണ്ണമായി വിവരം ലഭിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ‘ഇതൊരു ഭയാനകമായ കാര്യമാണ്. ഇതുപോലുള്ള കാര്യങ്ങൾ നടക്കുന്നതും ഭയാനകമാണ്,’ അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
വെടിവെപ്പ് നടക്കുന്നുവെന്ന മുന്നറിയിപ്പോടെ അലാറം മുഴങ്ങാൻ തുടങ്ങിയപ്പോൾ താൻ യൂണിവേഴ്സിറ്റിയിലെ പ്രധാന ലൈബ്രറിയിലായിരുന്നുവെന്ന് 20 വയസ്സുള്ള ജൂനിയർ വിദ്യാർത്ഥി ജോഷ്വ സിർമാൻസ് പറഞ്ഞു. പൊലീസ് അധികൃതരാണ് പുറത്തെത്തിച്ചതെന്നും ഇയാൾ പറഞ്ഞു. വിദ്യാർത്ഥികളോടും അധ്യാപകരോടും ജീവനക്കാരോടും സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടാൻ യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് യൂണിവേഴ്സിറ്റി അടച്ചു.
ക്രിസ്തുവിന്റെ പീഡാനുഭവസ്മരണയിൽ വിശ്വാസികൾ; ഇന്ന് ദുഃഖവെള്ളി