‘ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ട; നിർദേശവുമായി ഗതാഗത കമ്മീഷണർ

0

ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ടെന്ന് ഗതാഗത കമ്മീഷണർ രാജീവ് ആർ. ഇത്തരത്തിൽ പിഴ ചുമത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കും. വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഗതാഗത കമ്മീഷണർ നിർദേശത്തിൽ പറയുന്നു.

സമീപകാലത്തായി വാഹനം തടഞ്ഞുനിർത്തി പരിശോധിക്കാതെ ഫോട്ടോയെടുത്ത്‌ വാഹനത്തിന്‌ പുക പരിശോധന സർട്ടിഫിക്കറ്റ്‌ ഇല്ല, ഡ്രൈവിംഗ്‌ ലൈസൻസ്‌ ഇല്ല എന്ന്‌ തരത്തിൽ മോട്ടോർ വാഹന നിയമങ്ങളിലോ ചട്ടങ്ങളിലോ പ്രതിപാദിക്കാത്ത വിധം ഉദ്യോഗസ്ഥർ കേസുകൾ എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിർദേശം നൽകിയത്. ഇത്തരത്തിലുള്ള നടപടി നിയമവിരുദ്ധമാണെന്ന് ഗതാഗത കമ്മീഷണർ സർക്കുലറിൽ പറയുന്നു.

മോട്ടോർ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥർ ഇത്തരം നിയമപരമല്ലാത്ത കേസുകൾ തയ്യാറാക്കി വാഹന ഉടമകളെ ബുദ്ധിമുട്ടിക്കരുത്. അടിസ്ഥാനരഹിതമായ കേസുകൾ എടുക്കുന്നതായി പൊതുജനങ്ങളുടെ പരാതി ലഭിച്ചാൽ അന്വേഷിച്ച്‌ നിയമപരമല്ലാത്ത നടപടികൾ സ്വീകരിക്കുന്നത്‌ കണ്ടാൽ അത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത കമ്മീഷണർ വ്യക്തമാക്കി.

ഡ്ര‍ഡ്ജിംഗ് കാര്യക്ഷമമാക്കാതെ പൊഴി മുറിക്കരുത്’; മുതലപ്പൊഴിയിൽ കടുത്ത പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ

LEAVE A REPLY

Please enter your comment!
Please enter your name here