ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിതൂങ്ങിമരിച്ച നിലയില്‍

പാലക്കാട്: ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റൂരിലാണ് സംഭവം. ചിറ്റൂർ അഞ്ചാം മൈൽ സ്വദേശി വടിവേലു – രതിക ദമ്പതികളുടെ മകൾ അനാമികയാണ് മരിച്ചത്. 11 വയസായിരുന്നു.

വീടിനുള്ളിൽ സാരിയിൽ തൂങ്ങിമരച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ചിറ്റൂർ വിക്‌ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനാമിക. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.സ്‌കൂളിലോ സുഹൃത്തുക്കൾക്കിടയിലോ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കും. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. കുട്ടി മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കും. സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *