കരുൺ നായർ ഇന്ത്യ എ ടീമിലേക്ക്; ഇം​ഗ്ലണ്ട് ലയണൽസിനെതിരെ റുതുരാജ് നായകനായേക്കും: റിപ്പോർട്ട്

ജൂണിൽ ഇം​ഗ്ലണ്ട് ഇന്ത്യ എ ടീമിലേക്ക് കരുണിന് അവസരമൊരുക്കുന്നത്. റുതുരാജ് ​ഗെയ്ക്വാദാകും ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാകുക. ഇംഗ്ലണ്ട് ലയൺസിനെതിരെ മെയ് 30നും ജൂൺ ആറിനുമാണ് ഇന്ത്യ എ നാല് ദിവസം നീളുന്ന ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയിൽ എട്ട് ഇന്നിം​ഗ്സുകളിൽ നിന്നായി 779 റൺസാണ് കരുൺ അടിച്ചുകൂട്ടിയത്. അഞ്ച് സെ‍ഞ്ച്വറിയും ഇതിൽ ഉൾപ്പെടുന്നു. ടൂർണമെന്റിൽ രണ്ട് തവണ മാത്രമാണ് കരുണിനെ പുറത്താക്കാൻ എതിരാളികൾക്ക് സാധിച്ചത്. രഞ്ജി ട്രോഫിയിലും കരുൺ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 16 ഇന്നിം​ഗ്സുകളിലായി കരുൺ 863 റൺസ് രഞ്ജി ട്രോഫിയിൽ അടിച്ചുകൂട്ടിയിരുന്നു. മൂന്ന് സെഞ്ച്വറികളടക്കമാണ് കരുണിന്റെ നേട്ടം. ഏകദേശം ഒമ്പത് വർഷത്തോളമായി ഇന്ത്യൻ ടീമിന് പുറത്താണ് കരുണിന്റെ സ്ഥാനം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനം ഇന്ത്യ എയ്ക്കായി നടത്താൻ കഴിഞ്ഞാൽ ദേശീയ ടീമിലേക്കും കരുണിന് അധികം വൈകാതെ മടങ്ങിയെത്താം.

ഐപിഎല്‍:രാജസ്ഥാനെതിരെ നിർണായക ടോസ് ജയിച്ച് കൊല്‍ക്കത്ത

ഇം​ഗ്ലണ്ടിനെതിരെ ജൂൺ 30ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുമ്പായി ഇന്ത്യയുടെ മുൻ നിര താരങ്ങളും ഇന്ത്യ എ ടീമിൽ കളിച്ചേക്കുമെന്നാണ് സൂചനകൾ. മെയ് 25ന് നടക്കുന്ന ഐപിഎൽ ഫൈനലിന് ശേഷം എത്ര താരങ്ങൾക്ക് ഇന്ത്യ എ ടീമിനൊപ്പം ചേരാനാകുമെന്നാണ് ഇനി അറിയേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *