ചോദ്യങ്ങള്‍ക്ക് മാസ് മറുപടി നല്‍കി താരങ്ങള്‍കൈയടിനേടി മോഹന്‍ലാലും പൃഥ്വിരാജും

0

ഇനി വെറും നാല് ദിവസം മാത്രമെ എമ്പുരാൻ റിലീസിന് അവശേഷിക്കുന്നുള്ളു. 27-ാം തീയതിയാണ് ആഗോളതലത്തിൽ സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന് പ്രദർശനത്തിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ കെെയടി വാരിക്കൂട്ടുകയാണ് മോഹൻലാലും പൃഥ്വിരാജും. ഇരുവരും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നൽകിയ മാസ് മറുപടികളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.

എമ്പുരാൻ എന്ന സിനിമയ്ക്ക് തെലുങ്കിൽ എന്തിനാണ് ഇത്ര ഹെെപ്പെന്ന് ചോദ്യത്തിനാണ് താരങ്ങളുടെ വെെറൽ മറുപടി. ആന്ധ്ര- തെലങ്കാനയിൽ എമ്പുരാൻ വിതരണം ചെയ്യുന്ന ദിൽരാജുവിനോടാണ് ഒരു മലയാള സിനിമയ്ക്ക് ഇത്ര ഹെപ്പ് വേണോ എന്ന ചോദ്യം ഉയർന്നത്.’മാഡം, ഞാൻ ആണ് കേരളത്തിൽ സലാർ വിതരണം ചെയ്തത്, എന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ കെജിഎഫ് 2 വിതരണം ചെയ്തത്. മലയാളം, തെലുങ്ക് എന്നിങ്ങനെ ഭാഷാഭേദം ഇല്ലാതെ ഗ്ലോബൽ സിനിമ എന്ന കൺസെപ്റ്റുമായി നമുക്ക് മുന്നോട്ട് പോകാം’- പൃഥ്വിരാജ് പറഞ്ഞു.’എല്ലാ സ്റ്റേറ്റിലുമുള്ള സിനിമകളെ ഒരുപോലെ സ്വീകരിക്കുന്ന പതിവാണ് നമുക്കുള്ളത്. പുഷ്പയുടെ റിലീസിന് ഞാൻ പോയിരുന്നു. മനോഹരമായ സാഹോദര്യം ഉള്ള മേഖലയാണ് ഫിലിം ഇൻഡസ്ട്രി’,- എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. വലിയ കൈയടികളോടയാണ് ഇരുവരുടെയും മറുപടികളെ കാണികൾ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here