ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്താല്‍ ചെകുത്താനെ അല്ലാതെ വേറെ ആരെ ആശ്രയിക്കുഒടുവില്‍ തിരിച്ചറിഞ്ഞുഎമ്പുരാനിലെ വില്ലന്‍

0

എമ്പുരാന്റെ ട്രെയിലർ ഡീകോഡ് ചെയ്യുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. ട്രെയിലർ നൽകുന്ന സൂചനകൾ ഓരോന്നായി എടുത്ത് ചർച്ച ചെയ്യുന്ന തിരക്കിലാണ് സിനിമാപ്രേമികൾ. ‘ദൈവപുത്രൻ തന്നെ തെറ്റ് ചെയ്താൽ ചെകുത്താനെ അല്ലാതെ വേറെ ആരെ ആശ്രയിക്കും’ എന്നൊരു വാചകമുണ്ട് എമ്പുരാൻ ട്രെയിലറിൽ. ടൊവിനോ ആണ് എമ്പുരാനിലെ വില്ലൻ എന്ന സൂചനയല്ലേ ട്രെയിലർ തരുന്നത് എന്നാണ് ആരാധകരുടെ സംശയം.കാരണം, ലൂസിഫറിൽ ആശ്രയത്തിലെ അന്തേവാസികളായ കുട്ടികൾക്ക് സ്റ്റീഫൻ പറഞ്ഞു കൊടുക്കുന്ന കഥയിൽ ദൈവമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് പികെ രാംദാസും ദൈവപുത്രനായി വിശേഷിപ്പിക്കപ്പെടുന്നത് ടൊവിനോ തോമസുമാണ്. അതിനാൽ തന്നെ എമ്പുരാൻ ട്രെയിലറിലെ ദൈവപുത്രൻ എന്ന പ്രയോഗം വിരൽചൂണ്ടുന്നത് ടൊവിനോയിലേക്ക് അല്ലേ എന്നാണ് ആരാധകരുടെ സംശയം.

ലൂസിഫറിൽ ജെതിൻ രാംദാസായി എത്തി ഏറെ കയ്യടി നേടിയ നടനാണ് ടൊവിനോ തോമസ്. പികെ രാംദാസിന്റെ രാഷ്ട്രീയ സിംഹാനസത്തിനു പിൻഗാമിയായി വന്നെത്തിയ ജെതിൻ, സ്റ്റീഫന്റെ വിശ്വസ്തൻ കൂടിയാണ്. സ്റ്റീഫൻ നെടുമ്പള്ളിയുടെ അച്ഛനാര് എന്ന കാര്യത്തിൽ വർമ്മ സാറിനു സംശയമുണ്ടെങ്കിലും എന്റെ ചേട്ടനാണ് സ്റ്റീഫൻ എന്നതിൽ എനിക്കു സംശയമില്ലെന്ന് ചങ്കുറപ്പോടെ പറഞ്ഞ സ്റ്റീഫന്റെ പ്രിയപ്പെട്ട അനിയൻ. എന്നാൽ, എമ്പുരാനിലേക്ക് എത്തുന്നതോടെ ഈ സാഹോദര ബന്ധത്തിനിടയിൽ വിള്ളൽ വീണു കഴിഞ്ഞോ എന്നാണ് അറിയേണ്ടത്.

ചെറിയ പ്രായത്തിൽ തന്നിലേക്ക് എത്തിയ അധികാര കസേര ജെതിനെ മാറ്റിമറിച്ചോ എന്നുള്ള സംശയവും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്. എമ്പുരാൻ ട്രെയിലറിൽ മഞ്ജുവാര്യർ അവതരിപ്പിക്കുന്ന പ്രിയദർശിനി എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്- ‘മനുഷ്യ ജീവന് മുകളിൽ ഒരു രക്ത ബന്ധത്തിലും വിലയുണ്ടെന്ന് താൻ കരുതുന്നില്ലെന്ന്’. ഇതും ടൊവിനോയിലേക്കാണോ വിരൽ ചൂണ്ടുന്നത് എന്നാണ് ആരാധകർ സംശയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here