എഐ ലോകത്തിന് ഭീഷണിയാകുന്നു; രാഷ്ട്രനേതാക്കൾപുനർചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു: മമ്മൂട്ടി

തിരുവനന്തപുരം: എഐ ലോകത്തിന് ഭീഷണിയാണെന്ന് നടൻ മമ്മൂട്ടി. എഐ മാനവരാശിക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ആർട്ടിഫിഷ്യലി ഇന്റലിജന്റ് ആയാൽ പണിപാളും. ഏതെങ്കിലും ഒരേകാധിപതിയുടെ കൈയിൽ കിട്ടിയാൽ ലോകത്തിന് ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു.

സമീപ ഭാവിയിൽ എല്ലാത്തിനും മാറ്റങ്ങളുണ്ടാകും. എഐയെ നിയന്ത്രിക്കാൻ ലോക രാജ്യങ്ങൾ ആലോചിക്കുന്നു. പക്ഷേ പൂച്ചക്കാര് മണികെട്ടുമെന്ന അവസ്ഥയിലാണ് ലോക രാജ്യങ്ങള്‍. തങ്ങൾ അവസാനിപ്പിച്ചാൽ ചൈന അവസാനിപ്പിക്കുമോ, അതോ തങ്ങൾ പിന്നിൽ പോകുമോ എന്നതാണ് അമേരിക്കയുടെ ആശങ്ക. രാഷ്ട്ര നേതാക്കൾക്ക് പുനർചിന്ത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. എഐ ആദ്യം ബാധിച്ചത് സിനിമയിലാണ്. ഞാൻ സ്വപ്നം കണ്ടിട്ടില്ലാത്ത എന്റെ ഡാൻസ് എഐയിൽ കാണുന്നു. ഒരുപടത്തിൽ ഡാൻസ് ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ അത് ഉപേക്ഷിച്ചുവെന്നും മമ്മൂട്ടി വ്യക്തമാക്കി.

അ​ഗോറ എന്നാൽ ആളുകൾ കൂടുന്നയിടമെന്നാണ് അർഥം. സത്യത്തിൽ ഞാനൊരു ​അ​ഗോറ ഫോബിക് ആണ്. അതാണ് പിന്നീട് നിങ്ങൾ ജാഡ എന്നൊക്കെ വിശേഷിപ്പിച്ചത്. മനുഷ്യർ തമ്മിലെ വെറുപ്പ്, ഇഷ്ടമില്ലായ്മ എന്നിവയൊക്കെ ലോകത്തിനൊരു ഭീഷണിയാണ്. ലോകത്ത് ആളുകൾ വെറുക്കാനും തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ ഒന്നിലും വിദ​ഗ്ധനല്ല. ഇപ്പോ ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയിൽ വിദഗ്ധനാകാൻ ശ്രമിക്കുന്നു.

ചെറിയ റോഡ് ഉണ്ടാക്കുമ്പോൾ വീടുകൾ പൊളിക്കേണ്ടി വരുന്നു. എങ്കിലും നമ്മൾക്ക് യാത്രാ സൗകര്യങ്ങൾ വർധിപ്പിച്ചേ പറ്റൂ. അമേരിക്കയിൽ റോഡുകൾ ഉള്ളത് അമേരിക്കക്ക് പൈസ ഉള്ളത് കൊണ്ടാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ റോഡുകൾ ഉള്ളതിനാലാണ് അമേരിക്കക്ക് പൈസ ഉണ്ടായത്. യാത്ര സംവിധാനം മികച്ചതാകണം. മനുഷ്യൻ നന്നാകണം. പരസ്പരം സ്നേഹം പങ്കിടുന്ന കാലമുണ്ടാൽ നാടിനെ മുന്നോട്ട് നയിക്കാം. അതിനുള്ള അവസരവും അവസ്ഥയുമുണ്ടാകട്ടെയെന്നും അ​ദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button