പട്ടികജാതി വികസന വകുപ്പിൽ ഫണ്ട് തട്ടിപ്പ്; അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നടപടി

തിരുവനന്തപുരം: പാലക്കാട് മണ്ണാർക്കാട് പട്ടികജാതി വികസന വകുപ്പിൽ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ.എ. തുളസിയാണ് നടപടി അറിയിച്ചത്. പട്ടികജാതി വികസന ഓഫീസർമാരായ പി.എം. സജിനി, കെ. ഗിരിജ, മുനീർ റഹ്‌മാൻ, എൻ. നവീൻ ചന്ദ്ര, സീനിയർ ക്ലാർക്ക് സ്മിജോ വർഗീസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. ഷോളയൂർ പഞ്ചായത്തിലെ സി.പി.എം. നേതാവും എസ്.സി. പ്രൊമോട്ടറുമായ രവികുമാറും അന്വേഷണം നേരിടുന്നുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടെയാണ് ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതെന്നാണ് വിവരം.

അക്കാലത്ത് വകുപ്പിനെ നയിച്ച മുൻ മന്ത്രി ഉൾപ്പെടെയുള്ളവർ ഇപ്പോൾ വകുപ്പിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുന്നുണ്ടെന്നും കെ.എ. തുളസി പറഞ്ഞു. ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button