ഉദ്യോഗാർത്ഥികൾക്ക് വൻ ആശ്വാസം; ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ 36 അനധ്യാപക തസ്തികകളിൽ നിയമനം ഇനി പി.എസ്.സി വഴി

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ 36 അനധ്യാപക തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ്സിക്ക് വിടാൻ തീരുമാനമായി. നിലവിലുള്ള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
റാങ്ക് പട്ടികയിലുള്ള നിരവധി ഉദ്യോഗാർത്ഥികൾക്ക് പുതിയ നിയമന സാധ്യതയാണ് ഇതിലൂടെ തുറക്കുന്നത്. സർവകലാശാലയിലെ ആകെ 70 അനധ്യാപക തസ്തികകളിൽ ബാക്കിയുള്ള 34 ഒഴിവുകളിലെ നിയമനങ്ങൾ നിലവിലെ പോലെ കരാറടിസ്ഥാനത്തിൽ തുടരും.



