രാമായണത്തിന് പിന്നാലെ ജടായുപ്പാറയിലേക്കും മോദിയെത്തുന്നു; പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ വിനോദസഞ്ചാര മേഖലയിൽ പ്രതീക്ഷകൾ!

തിരുവനന്തപുരം :കൊല്ലം ചടയമംഗലത്തെ ജടായുപ്പാറ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ആദ്യം ജടായുപ്പാറയിൽ സന്ദർശനം നടത്തും. ഇതിന് ശേഷമായിരിക്കും പ്രധാനമന്ത്രിയുടെ സന്ദർശനമെന്നും സുരേഷ് ഗോപി അറിയിച്ചു.

രാജീവ് അഞ്ചലും കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി ബിനാലെയിൽ ജടായുവിന്റെ സാന്നിദ്ധ്യം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആദ്യം കേന്ദ്ര ടൂറിസം മന്ത്രി ജടായുപ്പാറ സന്ദർശിക്കും. ഇതിന് ശേഷം പ്രധാനമന്ത്രിയും സന്ദർശനം നടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button