കോൺഗ്രസിൽ വീണ്ടും ഭിന്നത? രാജ്മോഹൻ ഉണ്ണിത്താനെ നിയന്ത്രിക്കണമെന്ന് കാസർഗോഡ് ഡിസിസി

രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷവിമർശനവുമായി കാസർഗോഡ് ഡിസിസി രംഗത്ത്. സംസ്ഥാന നേതൃത്വത്തിനെതിരായ ഉണ്ണിത്താന്റെ പരസ്യ പ്രതികരണങ്ങൾക്കെതിരെയാണ് വിമർശനം. കെപിസിസി ഭാരവാഹി യോഗത്തിൽ ഉണ്ണിത്താനെതിരായ വിമർശനങ്ങൾക്ക് പിന്തുണയും ലഭിച്ചു. ബോർഡ് കോർപറേഷൻ വിഭജനം വൈകുന്നതിലും കെപിസിസി ഭാരവാഹി യോഗത്തിൽ വിമർശനമുണ്ടായി.

നേതൃത്വം ഇടപെട്ട് ഉണ്ണിത്താനെ നിയന്ത്രിച്ചില്ലെങ്കിൽ പരസ്യ പ്രതികരണത്തിന് നിർബന്ധിതരാകുമെന്നും പിന്നീട് ഞങ്ങളോട് ചോദിക്കരുതെന്നും ഡിസിസി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, സണ്ണി ജോസഫ് എന്നിവർക്കെതിരെ ഉണ്ണിത്താൻ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ഹൈക്കമാൻഡിനെ സമീപിച്ചതിന് പിന്നാലെ, സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കെതിരെ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളാണ് പാർട്ടിയിൽ പുതിയ പൊട്ടിത്തെറിക്ക് കാരണമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button