കോഴിക്കോട് എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ല; നിലപാട് തിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കോഴിക്കോട്: എയിംസ് കോഴിക്കോട്ട് വരുമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. “ഞാൻ കോഴിക്കോട് എന്ന് പറഞ്ഞിട്ടേയില്ല, കോഴിക്കോട് എന്ന് പറയുകയുമില്ല” എന്നായിരുന്നു സുരേഷ് ഗോപിയുടെ ഉറച്ച മറുപടി.

എന്തുകൊണ്ടാണ് കോഴിക്കോടിന്റെ പേര് പറയാത്തത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, “അത് പിന്നീട് സി.ബി.ഐക്കാർ പറയും” എന്ന ദുരൂഹത നിറഞ്ഞ പ്രതികരണമാണ് സുരേഷ് ഗോപി നൽകിയത്. കേന്ദ്രമന്ത്രിയുടെ ഈ മറുപടി രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.

കേരളത്തിൽ എയിംസ് വരുമെന്നും എന്നാൽ കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വരാതെ വിഷയത്തിൽ വോട്ട് ചോദിക്കില്ലെന്നും കഴിഞ്ഞ മാസം സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ഇതിനുപുറമെ, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ എയിംസ് വാഗ്ദാനം നൽകിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button