ഒടുവിൽ വരന്റെ പേര് വെളിപ്പെടുത്തി റിമി ടോമി! വിവാഹം ഈ മാസം; ക്ഷണക്കത്ത് പങ്കുവച്ച് ഗായിക

തന്റെ വിവാഹം ഈ മാസം ഉണ്ടാകുമെന്ന് വെളിപ്പെടുത്തി ഗായിക റിമി ടോമി. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് റിമി ഇക്കാര്യം വ്യക്തമാക്കിയത്. ഉടൻ വിവാഹമുണ്ടാകുമെന്ന് കഴിഞ്ഞദിവസം റിമി പറഞ്ഞിരുന്നു. പിന്നാലെയാണ് വരനെക്കുറിച്ചുള്ള വിവരങ്ങൾ ഗായിക പങ്കുവച്ചത്.

ഒരുപാട് സന്തോഷമുണ്ട് വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത കണ്ട് ഒരുപാട് പേർ സപ്പോർട്ട് ചെയ്തു. വളരെ സന്തോഷം തോന്നി. ഞാൻ ഹാപ്പിയായി ഇരിക്കണമെന്ന് ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലായി. ഈ മാസമാണ് വിവാഹം. വരൻ മുംബയിൽ നിന്നാണ്. മലയാളിയാണ്. മുംബൈയിൽ നിന്ന് വരനെ കണ്ടെത്തിയ കഥ പിന്നെ പറയാം.ബോഡിബിൽഡറും എന്റെ ട്രെയിനറുമായ ലിബിൻ മാത്യുവാണ് ചെറുക്കൻ.

മാർച്ച് 10നാണ് ഞങ്ങൾ ആദ്യം ഫോണിലൂടെ സംസാരിക്കുന്നത്. മാർച്ച് 14നാണ് ആദ്യം കാണുന്നത്. ആദ്യമായി കാണുന്നതിന് മുൻപ് തന്നെ ഫോണിലൂടെ സംസാരിച്ച് ഇഷ്ടത്തിലായി. ഒരാളോട് സംസാരിക്കുമ്പോൾ ഒരു അടുപ്പം തോന്നില്ലേ? അത് എനിക്ക് തോന്നി. ആദ്യം തന്നെ ഞങ്ങൾ വിവാഹത്തെക്കുറിച്ചാണ് സംസാരിച്ചത്. അദ്ദേഹത്തോടൊപ്പം നിൽക്കുമ്പോൾ ഒരു ധൈര്യവും സമാധാനവും പോസിറ്റിവിറ്റിയും ലഭിക്കുന്നുണ്ട്.

എന്തുവന്നാലും കൂടെ ഉണ്ടെന്ന ധൈര്യം ലിബിന്റെ ഭാഗത്തുനിന്നും ഉണ്ട്.മുംബയിലെ ഡോംബിവ്‌ലിയിലാണ് വിവാഹം. പള്ളിയിൽ വച്ച് ചെറിയ ഒരു ചടങ്ങായാണ് വിവാഹം നടത്തുന്നത്. ലിബിൻ വളരെ നല്ലൊരാളാണ്. എന്റെ മുൻ ഭർത്താവിനെക്കുറിച്ച് കുറച്ച് പോസ്റ്റുകൾ ഞാൻ കണ്ടു. അദ്ദേഹവും ഞാനും ഒരുമിച്ച് എടുത്ത തീരുമാനമാണ്. ദയവ് ചെയ്ത് അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്’- റിമി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button