അഫാന്റെ കടമെത്ര? പ്രതിയേയും പിതാവിനേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാന്‍ പോലീസ്

1

വെഞ്ഞാറമൂട് അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത പ്രതി അഫാനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതി അനുവദിച്ചത്. പോലീസ് ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി.

അഫാനെ പാങ്ങോട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. മൊഴികളിലെ വൈരുദ്ധ്യം മാറ്റാനുള്ള ശ്രമത്തിലാണ് പോലീസ്. നാളെ പ്രതിയെ കൊല നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ കുടുംബത്തിന് 60 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന അഫാന്റെ മൊഴി പിതാവ് അബ്ദുല്‍ റഹീം തള്ളിയിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമം. അഫാനെയും റഹീമിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം കടബാദ്ധ്യത തന്നെയെന്ന് ജയിൽ ഉദ്യോഗസ്ഥരോട് പ്രതി അഫാൻ

മൂന്ന് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അഫാന്‍ അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത്. ആദ്യം റിപ്പോര്‍ട്ട് ചെയ്തത് സല്‍മ ബീവിയുടെ കൊലപാതകമായിരുന്നു. അതിനാലാണ് പാങ്ങോട് പോലീസ് ആദ്യം കസ്റ്റഡിയില്‍ വാങ്ങിയത്.

കാണാതായ 24കാരൻ റെയിൽവെ ട്രാക്കിനരികിൽ, കുതിച്ചെത്തി ട്രെയിൻ, ജീവൻ പണയം വച്ച് രക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥൻ നിഷാദ്

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here