‘എനിക്ക് പ്രചോദനമായ വ്യക്തി!’ മികച്ച നടൻ മാത്രമല്ല, നല്ലൊരു മനുഷ്യൻ കൂടിയാണ് അദ്ദേഹം; താരത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി നസ്രിയ നസീം. സൂര്യ നായകനാകുന്ന ‘സീൻ’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവ്. മലയാളി സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്‌ലെനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ദുബായിലെ ഒരു മാളിൽ നടന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കവെയാണ് നസ്രിയ തന്റെ സന്തോഷം പങ്കുവെച്ചത്. ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകിയതിനും തന്നിൽ വിശ്വാസമർപ്പിച്ചതിനും സംവിധായകൻ ജിത്തു മാധവനോട് താരം നന്ദി പറഞ്ഞു. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്ന അനുഭവമാണെന്നും നസ്രിയ വ്യക്തമാക്കി.

പരിപാടിയിൽ സംസാരിക്കുന്നതിനിടെ നടൻ സൂര്യ തനിക്ക് പ്രചോദനമായ വ്യക്തിയാണെന്ന് നസ്രിയ പറഞ്ഞു. സിനിമകളെ ഗൗരവത്തോടെ സമീപിക്കാനും മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുക്കാനും തങ്ങളെ പ്രേരിപ്പിച്ചവരിൽ ഒരാൾ സൂര്യയാണെന്ന് നസ്രിയ വ്യക്തമാക്കി. സൂര്യയ്ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഏറെ രസകരമായ അനുഭവമായിരുന്നു.

മികച്ച നടൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയാണ് സൂര്യയെന്നും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും സിനിമയിൽ പ്രവർത്തിക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നസ്രിയ പറഞ്ഞു.നവംബർ ആറിനാണ് “സീൻ” തിയേറ്ററുകളിലെത്തുന്നത്. ചിത്രം തിയേറ്ററുകളിലെത്തി കാണണമെന്നും താരം പ്രേക്ഷകരോട് അഭ്യർത്ഥിച്ചു. മലയാള സിനിമയിൽ ശ്രദ്ധേയമായ ആവേശം,​ രോമാഞ്ചം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ജിത്തു മാധവന്റെ തമിഴ് സിനിമയിലേക്കുള്ള കടന്നുവരവ് കൂടിയാണ് ‘സീൻ’.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button