കേരളത്തിന് പുതിയ ഗവർണർ! ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്തു; ഇനി നിർണായക ചുമതലകൾ

തിരുവനന്തപുരം: കേരളത്തിന്റെ 29-ാമത് ഗവർണറായി ചുമതലയേറ്റ് ഓം പ്രകാശ്‌ മാഥൂർ. ലോക് ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്‌നാട് ഗവർണറായി സ്ഥലംമാറ്റപ്പെട്ട രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്.

സിക്കിം ഗവർണറായിരിക്കെയാണ് മാഥൂർ കേരള ഗവർണറായി നിയമിതനാകുന്നത്. മുഖ്യമന്ത്രി വിഡി സതീശൻ, സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ , ജനപ്രതിനിധികൾ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എത്തിയില്ല. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗും മന്ത്രിമാരുമടക്കം 75അംഗ സംഘവും എത്തിയിരുന്നു. രാജസ്ഥാനിലെ ബേദൽ സ്വദേശിയാണ് അദ്ദേഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button