ഐഎഎസ് പരീക്ഷയിലെ കണ്ടുമുട്ടലില്‍ തുടങ്ങി മസൂറിയിലേക്കുള്ള ട്രെയിന്‍ യാത്ര വരെ, ഗുരുവായൂര്‍ അമ്പലത്തിലെ തിരക്കില്‍ താലികെട്ടിയ കൗതുകം, വിരമിക്കലിനു ശേഷം മനസ്സുതുറന്ന് കേരളത്തിന്റെ രണ്ടു മുന്‍ ചീഫ് സെക്രട്ടറിമാര്‍

ഐഎഎസിലെ അപൂര്‍വ്വ ദമ്പതികള്‍ക്ക് വിവാഹവാര്‍ഷിക മധുരംമുപ്പത്തഞ്ചു വര്‍ഷത്തെ ദാമ്പത്യ ഓര്‍മ്മകള്‍ പങ്കുവെച്ച് ശാരദ മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തില്‍ ഒരേസമയം തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച്, ഒടുവില്‍ ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ച അപൂര്‍വ്വ ദമ്പതികളാണ് വി ദേവദാസനും (കെ വേണു) ശാരദ മുരളീധരനും. തങ്ങളുടെ മുപ്പത്തഞ്ചാം വിവാഹവാര്‍ഷിക ദിനത്തില്‍, ഇരുവരുടെയും പ്രണയത്തിന്റെയും വിവാഹത്തിന്റെയും കൗതുകം നിറഞ്ഞ ഓര്‍മ്മകള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍.

ഐഎഎസ് സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ച ശേഷമുള്ള ആദ്യ കണ്ടുമുട്ടലും അതിനുശേഷമുണ്ടായ പ്രണയവും അതിലേക്കുവെച്ച വഴിത്തിരിവുകളുമാണ് പോസ്റ്റിലുടനീളം ശാരദാ മുരളീധരന്‍ മനോഹരമായി കുറിച്ചിരിക്കുന്നത്. ഒരേ സംസ്ഥാനത്തുനിന്ന് ഒരുമിച്ച് ഐഎഎസ് നേടിയ രണ്ടുപേര്‍ പരസ്പരം മനസ്സിലാക്കാന്‍ തുടങ്ങിയ ദിനങ്ങളെക്കുറിച്ചാണ് പോസ്റ്റിന്റെ തുടക്കം.

തന്നെക്കുറിച്ച് ‘അഹങ്കാരിയും സ്മാര്‍ട്ടുമായ ഒരു പെണ്‍കുട്ടി’ എന്ന പ്രതിച്ഛായയും, വേണുവിനെക്കുറിച്ച് ‘അധ്യാപകര്‍ക്ക് ഒരു പേടിസ്വപ്നമായ അച്ചടക്കമില്ലാത്ത തന്റേടക്കാരന്‍’ എന്ന കേട്ടുകേള്‍വിയുമായിരുന്നു ആദ്യസമയത്തുണ്ടായിരുന്നത്. എന്നാല്‍, കുടുംബത്തിലെ പ്രിയപ്പെട്ട മധുരപലഹാരവും കാപ്പിയും കഴിച്ച് പരസ്പരം കണ്ടുമുട്ടിയതോടെ ആ ധാരണകളെല്ലാം തകിടം മറിയുകയായിരുന്നു.

വേണുവിന്റെ ശബ്ദവും, കാറ്റില്‍ പറക്കുന്ന മുടിയും, ചോദ്യങ്ങളെ ചിരിയോടെ നേരിടുന്ന രീതിയും അന്നേ ഏറെ ഇഷ്ടപ്പെട്ടിരുന്നതായി ശാരദ ഓര്‍ക്കുന്നു. തുടര്‍ന്ന് മസൂറിയിലേക്കുള്ള ട്രെയിന്‍ യാത്രയിലാണ് തങ്ങളുടെ പ്രണയത്തിന് തുടക്കമായതെന്നും, മനസ്സിലെ രഹസ്യങ്ങള്‍ പുറത്തെടുക്കാന്‍ താന്‍ എപ്പോഴും അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്ന ശീലക്കാരിയാണെന്നും ശാരദ കുറിക്കുന്നു.

വിവാഹാലോചന വന്നപ്പോള്‍ സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു പ്രധാന വിഷയം. തിരുവനന്തപുരം സ്വദേശിയായ ശാരദയുടെ വീട്ടുകാര്‍ക്ക് തലസ്ഥാനത്തു വെച്ച് കല്യാണം നടത്തണമെന്നായിരുന്നു ആഗ്രഹം. കോഴിക്കോട്ടുകാരനായ വേണുവിന്റെ വീട്ടുകാര്‍ക്ക് കോഴിക്കോട് വെച്ചു നടത്തണമെന്നും. ഒടുവില്‍ ഇരുവരുടെയും താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തെ മധ്യസ്ഥ വേ വേദിയാക്കുകയായിരുന്നു.

ഗുരുവായൂരില്‍ വെച്ചു നടന്ന വിവാഹം അക്ഷരാര്‍ത്ഥത്തില്‍ ഒരു അസംബ്ലി ലൈന്‍ കല്ല്യാണം പോലെയായിരുന്നുവെന്നാണ് പോസ്റ്റിലെ വിവരണം. ഒരേസമയം പതിനഞ്ചോളം വധൂവരന്മാരും അവരുടെ ബന്ധുക്കളും നിറഞ്ഞ കടുത്ത തിരക്കിലായിരുന്നു കല്ല്യാണം. തിരക്കില്‍പ്പെട്ട് വധുവിന്റെ അടുത്തേക്ക് എത്താന്‍ കഴിയാതിരുന്ന വേണുവിനെ ആളുകളുടെ തലയ്ക്കു മീതെ കൂടെ കടത്തിവിട്ടാണ് ശാരദയുടെ അടുക്കലെത്തിച്ചത്.

ഗുരുവായൂരിലെ ആ വലിയ ജനക്കൂട്ടത്തിനിടയിലും കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ താലി ചാര്‍ത്തിയ അനുഭവം ഏറെ രസകരമായി ശാരദ പങ്കുവെക്കുന്നു. പട്ട് താലിമാലകളുടെയും സ്വര്‍ണനൂലിഴകളുടെയും കാര്യത്തില്‍ സ്വന്തം സ്വാതന്ത്ര്യത്തിനായി പോരാടിയ ഓര്‍മ്മകളും പോസ്റ്റിലുണ്ട്.

വിവാഹത്തിനുശേഷമുള്ള യാത്രകളെക്കുറിച്ചും ശാരദാ മുരളീധരന്‍ ആത്മാര്‍ത്ഥമായി സംസാരിക്കുന്നുണ്ട്. രണ്ടുപേരും എളുപ്പത്തില്‍ വഴങ്ങുന്ന ആളുകളായിരുന്നില്ലെന്നും, ഇടയ്ക്കിടെയുണ്ടാകുന്ന വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും അവര്‍ പറയുന്നു.

വ്യത്യസ്തമായ ആശയങ്ങളും താല്പര്യങ്ങളുമുള്ള രണ്ടുപേരായിരുന്നിട്ടും, കാലക്രമേണ പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്തും ഒന്നിച്ചു വളര്‍ന്നുമാണ് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോയത്. പ്രണയം എന്നത് ഓരോ ദിവസവും പുതിയ രീതിയില്‍ തിരിച്ചറിയുന്ന ഒന്നാണെന്ന് ശാരദ അഭിപ്രായപ്പെടുന്നു.

‘എന്തൊരു യാത്രയായിരുന്നു ഇത് വേണു!’ എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. എന്നാല്‍, ഈ ഓര്‍മ്മക്കുറിപ്പ് വായിക്കാന്‍ വേണു അടുത്തുപോലുമില്ലല്ലോ എന്ന കുസൃതി നിറഞ്ഞ പരിഭവവും, ‘ഹാപ്പി ആനിവേഴ്സറി’ എന്ന ആശംസയും പങ്കുവെച്ചാണ് അവര്‍ വാര്‍ഷികക്കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഒരുമിച്ച് ഭരണരംഗത്തെ ഉന്നത പദവികള്‍ കൈകാര്യം ചെയ്യുകയും ഐഎഎസ് കേഡറില്‍ ചരിത്രം കുറിക്കുകയും ചെയ്ത ഇരുവര്‍ക്കും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നേതാക്കളും സുഹൃത്തുക്കളും ആശംസകള്‍ അറിയിക്കുകയാണ്.

ശാരദ മുരളീധരന്റെ പോസ്റ്റ് ചുവടെ

On this very day 35 years ago, I married my husband. As anniversaries go, may be it should have been the day that I first met him that I celebrate. When two people who got through the civil service exams from the same State decided to figure each other out. He had heard that I was an arrogant, too-full-of-herself kind of smartass. I had heard that he was God’s own nightmare to teachers – a rebel and a wild card. We met, politely, over coffee and a sweet concoction that was very popular in my family those days – a combination of gelatin and coconut milk – and decided to go to Mussoorie together. Give our pre conceptions a bit of a rest. At least till we got all the facts straight. I remember that I liked the sound of his voice, and how his hair was light and bouncy and kept needing to be tamed (that must be news to him – he’s never asked me about my first impressions). I also remember liking the way he grinned self deprecatingly when I asked him head on about being a disrupter on campus. As if he had a story to tell. Which he did. Which he told me, on the train, because I was a relentless monkey with a coconut I was determined to prise secrets out of.
I apparently do that a lot – ask inconvenient questions. Bharani, my son in law, says that when he first visited us along with Kalyani, I caught him alone when I went up to give him towels and a tooth brush, and asked him ‘what is your deepest, darkest secret?’ That he stayed the course and got married into my family is all credit to him.
He was from Calicut. I was from Trivandrum. His parents had a huge social circle and wanted us to get married in Calicut. My parents had a big circle themselves, and wanted us to get married in Trivandrum. Guruvayur was the compromise option. Not really a compromise, because my father was thrilled to bits that we were going to tie the knot at the place where he literally had direct communion to heaven. His folks were happy because for Kozhikkodans, Guruvayur was a favourite pilgrimage haunt. The auspicious hour was between 9 and 10.30 in the morning. A very dear friend came all the way from one end of Kashmir to be there for me. Other newly found common friends turned up to watch the fruition of their batchmates’ romance that they had witnessed budding on the train to Mussoorie. Two of Venu’s little cousins whom I would later alternately regard as either my youngest siblings, or my eldest children, were running all over the place. Seetha chithi was busy weaving pearls into my hair, while I fought to limit the chains around my neck. In another room of the hotel, Venu was similarly fighting for the right to wear a mundu with the itsiest bitsiest piece of golden silver lining in the history of Guruvayur weddings.
When the moment arrived, there were 15 sweating couples-in-the-making waiting to get on top of the mandapam, and hordes of their family and friends, the largest cohort being ours of course. Vibhu remarked that it was his first ever experience of assembly line weddings. The crowd was so big, that when I finally made it to the top, Venu was nowhere to be found. He was plucked from somewhere inside that seething belly of people and transmitted over the heads of other potential bridegrooms to find his place by me. Good thing I knew him from before.
It’s a good thing we knew each other from before. We knew each other intensely – in our best moments, in our worst moments, on our euphoric days, on the days we were grumpy and snappy and basically not fit for company. Neither of us are easy people to be with. Neither of us backed out of fights. Each of us had passions and interests that made no sense to the other. But then we lived. And grew. And learnt to navigate each other, even though sometimes the compass would give up the ghost. The meaning of love has been a changeling that waxes and wanes and shifts shape. And every day we are newly discovering its vocabulary.
What a ride, Venu V! And trust you to not be here to read this as I talk about us. Happy Anniversary!

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button