ചീഫ് ജസ്റ്റിക്കെതിരായ വിവാദ ട്വീറ്റ്; കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന് കടുത്ത നിയന്ത്രണം, എഐസിസിക്ക് അതൃപ്തി

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെട്ട് എക്സിൽ വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്ത സംഭവത്തിൽ, പാർട്ടി ഡിജിറ്റൽ മീഡിയ സെല്ലിന് മേൽ നിയന്ത്രണം കടുപ്പിക്കാൻ കെപിസിസി നീക്കം തുടങ്ങി. സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം കൊണ്ടുവരാനാണ് പാർട്ടി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി എക്സിൽ ട്വീറ്റുകൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്ന സംഘത്തെ മാറ്റാൻ തീരുമാനിച്ചു.

ട്വീറ്റിട്ട വ്യക്തിയെ ചുമതലയിൽ നിന്ന് നീക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. സംഭവത്തിൽ എഐസിസി നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. രാഹുൽ ഗാന്ധി നടത്തുന്ന പ്രക്ഷോഭങ്ങളുടെ തിളക്കം കെടുത്തുന്ന തരത്തിലുള്ളതാണ് ഈ ട്വീറ്റെന്ന വിലയിരുത്തലിലാണ് അടിയന്തര നടപടി സ്വീകരിച്ചത്. ഇനി മുതൽ ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചുമതലയുള്ള മുതിർന്ന നേതാക്കൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഔദ്യോഗിക പ്രതികരണങ്ങളും ട്വീറ്റുകളും നൽകാവൂ എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button