ലോകത്തെ നടുക്കിയ റഷ്യൻ നരഭോജിദമ്പതികൾ! ദിമിത്രി–നതാലിയ ബക്ഷീവ ദമ്പതികളുടെ ഞെട്ടിക്കുന്ന കഥ

റഷ്യയിലെ ക്രാസ്നോദർ (Krasnodar) നഗരത്തിൽ താമസിച്ചിരുന്ന ഇവർ രണ്ട് പതിറ്റാണ്ടോളക്കാലം ആരും അറിയാതെ കൊലപാതകങ്ങളും നര%ഭോജനവും നടത്തിവന്നു.

2017 സെപ്റ്റംബറിൽ റോഡരികിൽ കിടന്ന് കിട്ടിയ ഒരു നഷ്ടപ്പെട്ട മൊബൈൽ ഫോണാണ് ഈ കൊടും ക്രൂരതയുടെ ചുരുളഴിച്ചത്. റോഡ് നിർമ്മാണ തൊഴിലാളികളാണ് റോഡരികിൽ നിന്ന് ആ സ്മാർട്ട്ഫോൺ കണ്ടെടുത്തത്. അതിലെ ഫോട്ടോകൾ പരിശോധിച്ച തൊഴിലാളികൾ ഞെട്ടിപ്പോയി. മനുഷ്യന്റെ അറുത്തെടുത്ത ശരീരഭാഗങ്ങൾ കൈയ്യിൽ പിടിച്ചുകൊണ്ടും വെട്ടിമാറ്റിയ മനുഷ്യന്റെ കൈപ്പത്തി വായിൽ വെച്ചുകൊണ്ടുമുള്ള ദിമിത്രിയുടെ സെൽഫികളും ഫോട്ടോകളും ആ ഫോണിൽ ഉണ്ടായിരുന്നു. അവർ ഉടൻ തന്നെ ആ ഫോൺ പോലീസിന് കൈമാറി.

പോലീസ് ദിമിത്രിയുടെയും നതാലിയയുടെയും വീട്ടിൽ നടത്തിയ റെയ്ഡിൽ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചകളാണ് കണ്ടത്:

ഇവരുടെ ഫ്രിഡ്ജിലും അടുക്കളയിലും ഫ്രീസ് ചെയ്തു വെച്ച നിലയിൽ മനു%ഷ്യന്റെ ശരീരഭാഗങ്ങളും മാംസങ്ങളും ഉണ്ടായിരുന്നു

ഉപ്പിലിട്ട് സൂക്ഷിച്ച നിലയിൽ മനുഷ്യന്റെ ശരീരഭാഗങ്ങൾ അടങ്ങിയ ജാറുകളും വീട്ടിൽ നിന്ന് കണ്ടെത്തി.

മനുഷ്യന്റെ ശരീരത്തിൽ നിന്ന് ഊരിയെടുത്ത തോ%ലുകളും ഇവർ വീട്ടിൽ സൂക്ഷിച്ചിരുന്നു.

ക്രാസ്നോദർ മിലിട്ടറി അക്കാദമിക്ക് സമീപമുള്ള ഡോർമിട്ടറിയിലാണ് ഇവർ താമസിച്ചിരുന്നത്. നതാലിയ അവിടെ ഒരു നഴ്സ് ആയി ജോലി ചെയ്തിരുന്നു. ഡേറ്റിംഗ് ആപ്പുകൾ വഴിയോ റോഡിൽ വെച്ചോ ആളുകളെ പരിചയപ്പെട്ട് ഇവരെ തങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുകയാണ് പതിവ്.

മയക്കുമരുന്നോ മദ്യമോ നൽകി ബോധംകെടുത്തിയ ശേഷം ഇവർ ഇരകളെ ജീവനോടെയോ കൊലപ്പെടുത്തിയോ കഷ്%ണങ്ങളാക്കി മാറ്റും.

ഇങ്ങനെ കൊലപ്പെടുത്തുന്ന മനുഷ്യരുടെ മാംസം പാകം ചെയ്ത് ഇവർ പതിവായി കഴിക്കുമായിരുന്നു. മാത്രമല്ല ഈ മാംസം ഉപയോഗിച്ച് ഇറച്ചിക്കഷ്ണങ്ങൾ ഉണ്ടാക്കി അടുത്തുള്ള മിലിട്ടറി കോളേജിലെ വിദ്യാർത്ഥികൾക്കും കഫേകൾക്കും വിൽപന നടത്തിയിരുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവന്നു.

ആദ്യം പുറത്തുവന്ന റിപ്പോർട്ടുകളിൽ ഇവർ 1999 മുതൽ ഏകദേശം 30-ഓളം പേരെ കൊ%ന്ന് തി%ന്നു എന്ന് അവകാശപ്പെട്ടതായി വാർത്തകൾ വന്നിരുന്നു.
എന്നാൽ ശാസ്ത്രീയമായ ഫോറൻസിക് അന്വേഷണത്തിലും തെളിവുകളുടെ അടിസ്ഥാനത്തിലും എലീന വക്രുഷേവ (Elena Vakhrusheva) എന്ന സ്ത്രീയെ കൊലപ്പെടുത്തിയതാണ് ഔദ്യോഗികമായി കോടതി തെളിഞ്ഞത്. എങ്കിലും ഇവർ വർഷങ്ങളോളം ഇത്തരത്തിലുള്ള നിരവധി കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടാകാമെന്ന് പോലീസ് ഉറപ്പിച്ചുപറയുന്നു

കൊലപാതകത്തിന് പ്രേരണ നൽകിയതിന് നതാലിയ ബക്ഷീവയ്ക്ക് 11 വർഷത്തെ തടവുശിക്ഷ ലഭിച്ചു.

ക്രൂര കൃത്യങ്ങൾ നേരിട്ട് ചെയ്ത ദിമിത്രി ബക്ഷീവിന് 12 വർഷത്തിലധികം കഠിന തടവ് കോടതി വിധിച്ചു. എന്നാൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ 2020 ഫെബ്രുവരിയിൽ പ്രമേഹ രോഗബാധയെ തുടർന്ന് ദിമിത്രി ജയിലിൽ വെച്ച് മരണപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button