‘സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നു’ എന്ന നിലപാടില്ല; നിലപാട് വ്യക്തമാക്കി മന്ത്രി സണ്ണി ജോസഫ്

മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് വ്യക്തമാക്കി. പരസ്യപ്രസ്താവനകളെ കോൺഗ്രസ് നേതൃത്വം തന്നെ കൃത്യമായി തള്ളിയിട്ടുണ്ടെന്നും, പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോൺഗ്രസ് പാർട്ടി പ്രവർത്തകർ എപ്പോഴും അച്ചടക്കവും മാന്യതയും പുലർത്തേണ്ടതുണ്ടെന്നും, അതിനാൽ പരസ്യപ്രസ്താവനകൾ ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ ഭരണപരമായ കാര്യങ്ങളെക്കുറിച്ച് ഹൈക്കമാൻഡ് നേതാക്കൾ ചോദിച്ചാൽ സത്യസന്ധമായ നിലപാട് അറിയിക്കുമെന്നും, ആർക്കെതിരെയും സൈബർ ആക്രമണം നടത്തുന്നത് ശരിയല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. ഡൽഹിയിൽ വരുമ്പോൾ എല്ലാ നേതാക്കളെയും കാണാറുണ്ടെന്നും തനിക്ക് ആർക്കെതിരെയും പരാതി പറയാനില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, വിഷയം എഐസിസിക്ക് മുന്നിലുള്ള പരാതി ആയതിനാൽ അടൂർ പ്രകാശുമായി ചർച്ച ചെയ്യാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.

അതിനിടെ, സിപിഎമ്മിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായും സണ്ണി ജോസഫ് രംഗത്തെത്തി. സിപിഎം നേതാക്കൾക്കെതിരെ പീഡന പരാതികൾ ഉയരുമ്പോൾ അവ പാർട്ടിക്കുള്ളിൽ തന്നെ ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗുരുതരമായ ഇത്തരം പരാതികൾ ഉടൻ തന്നെ പോലീസിന് കൈമാറുകയാണ് വേണ്ടത്.

എന്നാൽ സിപിഎം അതിന് തയ്യാറാകുന്നില്ല. താൻ കെപിസിസി അധ്യക്ഷനായിരുന്ന സമയത്ത് പാർട്ടി നേതാവിനെതിരെ പരാതി ലഭിച്ചപ്പോൾ അത് ഉടൻ ഡിജിപിക്ക് കൈമാറുകയാണ് ചെയ്തത്. എന്നാൽ സിപിഎം പരാതി നൽകിയ യുവതിയെ ഭീഷണിപ്പെടുത്തി കടുത്ത സമ്മർദ്ദത്തിലാക്കുകയാണെന്നും സണ്ണി ജോസഫ് ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button