പരിശീലന പറക്കലിനിടെ വിമാനാപകടം; കാനഡയിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഒട്ടാവ: കാനഡയിൽ ഫ്‌ളൈറ്റ് ട്രെയിനിംഗിനിടയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ മനോജ് ശിവകുമാർ, പുതുച്ചേരി സ്വദേശിയായ ശ്രീശരൺ തിരുജ്ഞാനസംബന്ധം എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയാണ് അപകടം നടന്നതെന്ന് ഇന്ത്യൻ കോൺസുലേറ്റ് എക്സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു വിദ്യാർത്ഥികളുടെ വേർപാടിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

വിമാന പരിശീലനത്തിനിടയിലാണ് അപകടം സംഭവിച്ചത് എന്നതല്ലാതെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് കനേഡിയൻ സെർച്ച് ആൻഡ് റെസ്‌ക്യൂ സർവീസും പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button