ഹെലികോപ്ടർ കരാർ നാളെ അവസാനിക്കും; സതീശൻ സർക്കാർ തുടരുമോ, റദ്ദാക്കുമോ? നിർണായക തീരുമാനം കാത്ത് കേരളം!

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്ററിൻെറ കാലാവധി നാളെ അവസാനിക്കുന്നു. ഇടത് സർക്കാർ ഉണ്ടാക്കിയ കരാറിനെ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ ധൂർത്തെന്ന് വിശേപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ കരാർ റദ്ദാക്കുമോ എന്നതിൽ ഉറ്റുനോക്കുന്നു. മുഖ്യമന്ത്രിയുടെ പരിഗണനയിലാണ് ഫയൽ. അതേസമയം നിലവിലെ കരാർ നീട്ടണമെന്നാണ് ഡിജിപിയുടെ ശുപാർശ.

പൊലീസ് ഫണ്ടുപയോഗിച്ചാണ് അന്നത്തെ സർക്കാർ ഹെലികോപ്റ്റർ വാടക്കെടുത്തത്ർ. ആദ്യം പവൻഹാൻസും പിന്നീട് ചിപ്സണ്‍ ഏവിയേഷനുമാണ് കരാറുകാർ. പ്രതിമാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് വേണ്ടത്. അധികമായ ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. മൂന്നു വർഷത്തെ കരാർ കാലാവധി നാളെ അവസാനിക്കും. കരാർ നീട്ടണമെന്നാണ് ഡിജിപിയുടെ ശുപാർശ. മൂന്നു മാസം മുമ്പേ പൊലീസ് ശുപാർശ നൽകിയിട്ടും സർക്കാർ ഇത് വരെ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി കൈകാര്യ ചെയ്യുന്ന ധനവകുപ്പാണ് അന്തിമതീരുമാനമെടുക്കേണ്ടത്.

ഹെലികോപ്റ്റർ വാടക ധൂർത്തെന്ന് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ആക്ഷേപിച്ച വി.ഡി.സതീശൻ മുഖ്യമന്ത്രിയായപ്പോള്‍ ഹെലികോപ്റ്റർ യാത്ര നടത്തിയതെന്ന് തന്നെ വലിയ ചർച്ചയായിരുന്നു. പിഎം ശ്രീയെപോലെ പ്രതിപക്ഷത്തിനുന്ന് വിമർശിച്ച വിഷയത്തിൽ മുഖ്യമന്ത്രി എന്തു തീരുമാനമെടുക്കുമെന്നാണ് ഇനി അറിയേണ്ടത്. വീണ്ടും ടെണ്ടർ വിളിക്കാൻ സർക്കാർ തീരുമാനിച്ചാൽ ചെലവ് ഇനിയും കൂടും. ആവശ്യങ്ങള്‍ക്ക് മാത്രം ഹെലികോപ്റ്റർ വിളിച്ചാൽ മതിയെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button