രമ്യ ഹരിദാസ് വിഷയം പാർട്ടി അന്വേഷിക്കും; ‘എന്താണ് നടന്നതെന്ന് വ്യക്തമായി അറിയില്ല’കെ.സി. വേണുഗോപാൽ

കൊല്ലം: രമ്യ ഹരിദാസ് വിഷയം പാർട്ടി അനേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ. എന്താണ് നടന്നതെന്ന് വ്യക്തമായി അറിയില്ല. ദേശീയ തലത്തിൽ എന്തെലാം കാര്യങ്ങൾ നടക്കുന്നു. നിങ്ങൾ അതിനെ കുറിച്ച് ചോദിക്കുമെന്നാണ് കരുതിയതെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

ഖർഗെ പ്രസംഗിച്ചതിൻ്റെ പേരിൽ ന‍ടത്തിയ ശുദ്ധീകരണം ചോദ്യം ചെയ്ത രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കുന്നു. നെറികേടിൻ്റെ രാഷ്‌ട്രീയമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നത്. തൃശൂരിലെ അപകടം ഞെട്ടിക്കുന്ന സംഭവമാണ്. റോഡുമായി ബന്ധപ്പെട്ട് പ്രശ്‌നം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. വേണ്ട നടപടികൾ സ്വീകരിക്കാൻ ഇടപെടും. ദേശീയപാതയുടെ ഡിസൈനിൽ പ്രശ്‌നങ്ങൾ ഉണ്ട്. ദേശീയപാത അതോറിറ്റി തന്നെ ഇത് സമ്മതിച്ചതാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

അതേസമയം, ചിറയിൻ കീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ രമ്യഹരിദാസ് എംഎൽഎയുടെ പരാതിയിൽ 7 കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്‍സി, എസ് റ്റി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയതാണ് താൻ ചോദ്യം ചെയ്തതെന്ന് രമ്യ ഹരിദാസ് പറയുന്നു. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറി എന്നും കയ്യിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button