തോൽവിക്ക് കൂട്ടുത്തരവാദിത്തം; ഭരണ-സംഘടനാ വീഴ്ചകളും വർഗീയ കൂട്ടുകെട്ടുകളും തിരിച്ചടിയായെന്ന് എ. വിജയരാഘവൻ

നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് പരാജയത്തിന് ഒട്ടേറെ ഘടകങ്ങൾ ഉത്തരവാദിയാണെന്നും, തോൽവിയുടെ ഉത്തരവാദിത്തം എല്ലാവരും കൂട്ടായി ഏറ്റെടുക്കണമെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. മാധ്യമ വ്യാഖ്യാനങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്നും, അണികളും നേതാക്കളും മാത്രം പങ്കുവയ്ക്കേണ്ടതല്ല ഈ വിഷയങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണപരവും സംഘടനാപരവുമായ പരിമിതികൾ, വലതുപക്ഷ സാധ്യതകൾ, വർഗീയ കൂട്ടുകെട്ടുകൾ എന്നിവയെല്ലാം പരാജയത്തിന് കാരണമായിട്ടുണ്ട്. മാധ്യമങ്ങൾക്ക് പിണറായിയാണോ മറ്റേതെങ്കിലും നേതാവാണോ പരാജയ കാരണമെന്ന് നോക്കിയാൽ മതിയെന്നും, എന്നാൽ തങ്ങൾ പറയുന്നവ കേട്ടിട്ട് മനസ്സിലാകാത്ത വിധത്തിലാണ് വ്യാഖ്യാനങ്ങളെന്നും അദ്ദേഹം വിമർശിച്ചു. പിണറായി വിജയൻ പറഞ്ഞതിൽ നിന്നും ഒരു വാക്ക് മാത്രം അടർത്തിമാറ്റി വലതുപക്ഷ മാധ്യമങ്ങൾ ബോധപൂർവ്വം വിവാദമുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

പാർട്ടി നിലപാടിനൊപ്പം ജനങ്ങളെ അണിനിരത്തുന്നതിൽ സംഘടനാപരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് എ. വിജയരാഘവൻ സമ്മതിച്ചു. എന്നാൽ ആ വീഴ്ച പാർട്ടി നയങ്ങളുടെ കുഴപ്പമാണെന്ന് പറയാനാകില്ല. ഈ വിഷയങ്ങളെല്ലാം പാർട്ടി ഗൗരവമായി പരിശോധിച്ചുവരികയാണെന്നും, മാധ്യമങ്ങൾ കുറച്ചുദിവസം ക്ഷമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാര്യങ്ങൾ പൂർണ്ണമായി പരിശോധിച്ച് പാർട്ടി നേതൃത്വം വീണ്ടും മാധ്യമങ്ങളോട് വിശദീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button