കോക്രോച്ച് ജനതപാർട്ടിയിൽ ഭിന്നത; പുതിയ ഗ്രൂപ്പുമായി വിമത വിഭാഗം

ന്യൂഡൽഹി: ഡൽഹി ജന്ദർ മന്ദറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയമായ കോക്രോച്ച് ജനതാ പാർട്ടി എന്ന കൂട്ടായ്മ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ആദ്യവിമത നീക്കം. മുൻ സി.ജെ.പി വോളന്റിയറായ ഗുജറാത്ത് സ്വദേശി മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ കോക്രോച്ച് ജനതാപാർട്ടി ഡെമോക്രാറ്റിക് (സിജെപിഡി)​ എന്ന പുതിയ വിഭാഗം രൂപീകരിച്ചു.

സി.​ജെ.​പി​ ​സ്ഥാ​പ​ക​ൻ​ ​അ​ഭി​ജീ​ത് ​ദീ​പ്കെ​യ്‌​ക്കെ​തി​രെ​ ​ഗു​രു​ത​ര​ ​ആ​രോ​പ​ണ​ങ്ങ​ളാ​ണ് ​മ​നീ​ഷ് ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യി​ൽ​ ​ഉ​യ​ർ​ത്തി​യ​ത്.​ ​സി.​ജെ.​പി​യെ​ ​ദീ​പ്കെ​യും​ ​സം​ഘ​വും​ ​കേ​ജ്‌​രി​വാ​ളി​ന്റെ​ ​തൊ​ഴു​ത്തി​ൽ​ ​കെ​ട്ടി.​ ​ആം​ ​ആ​ദ്മി​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​താ​ത്പ​ര്യ​ത്തി​നാ​യി​ ​പാ​ർ​ട്ടി​യെ​ ​ദീ​പ്കെ​ ​വി​റ്റു.​ ​ആം​ ​ആ​ദ്മി​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രാ​ണ് ​സി.​ജെ.​പി​ ​നേ​തൃ​നി​ര​യി​ലു​ള്ള​ 8​ ​പേ​ർ.​ ​ബി.​ജെ.​പി​യെ​ ​എ​തി​ർ​ക്കു​ന്ന​തി​ൽ​ ​മാ​ത്ര​മാ​ണ് ​അ​വ​ർ​ക്ക് ​താ​ത്പ​ര്യം.​ ​

യു​വ​ജ​ന​ങ്ങ​ൾ​ ​വി​യ​ർ​പ്പും​ ​ര​ക്ത​വും​ ​ന​ൽ​കി​ ​വ​ള​ർ​ത്തി​യെ​ടു​ത്ത​ ​പ്ര​സ്ഥാ​ന​മാ​ണ്.​ ​അ​വ​രു​ടെ​ ​വി​ഷ​യ​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ക്കു​ന്നി​ല്ല.​ ​ജ​നാ​ധി​പ​ത്യ​ത്തി​ലൂ​ന്നി​യ​ ​ടീ​മി​നെ​ ​വാ​ർ​ത്തെ​ടു​ക്കു​മെ​ന്നും​ ​മ​നീ​ഷ് ​പ​റ​ഞ്ഞു പാ​ർ​ട്ടി​യി​ൽ​ ​അം​ഗ​ത്വ​മെ​ടു​ക്കാ​ൻ​ 7863018064​ ​എ​ന്ന​ ​വാ​ട്സാ​പ്പ് ​ന​മ്പ​രും​ ​പു​റ​ത്തി​റ​ക്കി.​ ​ആ​ഗ​സ്റ്റി​ൽ​ ​മ​ഹാ​രാ​ഷ്ട്ര​ ​സാം​ഭാ​ജി​ ​ന​ഗ​റി​ലെ​ ​ദീ​പ്കെ​യു​ടെ​ ​വീ​ടി​നു​ ​മു​ന്നി​ൽ​ ​മ​നീ​ഷ് ​പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.​ ​അ​ടി​ത്ത​ട്ടി​ലെ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​കോ​ർ​ ​ടീ​മി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു​ ​ആ​രോ​പ​ണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button