വാഴ്ത്താനും വീഴ്ത്താനും ബിഗ് ബോസ്; 18-ാം അടവുമായി മോഹൻലാൽ, ഇനി മൂന്ന് ദിനം മാത്രം!

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. രാജ്യത്തെ വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോയുടെ നാല് സീസണുകൾ ഇത്തവണ ഒന്നിച്ച് വരികയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളാണ് ഒന്നിച്ച് ആരംഭിക്കുക.

സെപ്റ്റംബർ 6 മുതൽ ഷോ ആരംഭിക്കും. വിജയ് സേതുപതി നയിക്കുന്ന തമിഴ് ബി​ഗ് ബോസും നാ​ഗാർജുന നയിക്കുന്ന തെലുങ്ക് ബി​ഗ് ബോസിന്റേയും പത്താം സീസണും കിച്ച സുദീപ് നയിക്കുന്ന കന്നഡയുടെ പതിമൂന്നാം സീസണും ആണ് നടക്കുന്നത്. മലയാളത്തിൽ ഇത് എട്ടാം സീസൺ ആണ്. മോഹൻലാൽ അവതാരകനായി എത്തുന്ന സീസണിനായി മലയാളികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.

തതവസരത്തിൽ ബി​ഗ് ബോസ് മലയാളം സീസൺ 8ന്റെ പുതിയ പ്രൊമോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഷോ തുടങ്ങാൻ മൂന്ന് ദിവസം മാത്രമാണുള്ളതെന്ന് അറിയിച്ച് കൊണ്ടുള്ള കൗണ്ട് ഡൗൺ പ്രൊമോയാണിത്. മോഹൻലാലും വീഡിയിയോയിൽ ഉണ്ട്.

വാഴ്ത്തുന്നതും വീഴ്ത്തുന്നതും ബി​ഗ് ബോസ് എന്നും പ്രൊമോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീസണിനായി കാത്തിരിക്കുന്നുവെന്നാണ് പലരും കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്. സീസണിന്റെ ​ഗ്രാന്റ് ലോഞ്ച് സെപ്റ്റംബർ 6 ഞായറാഴ്ച വൈകുന്നേരം 7 മണി മുതൽ ഹോട്സ്റ്റാറിലും ഏഷ്യാനെറ്റിലും കാണാനാകും.

സാബു മോൻ, മണിക്കുട്ടൻ, ദിൽഷ പ്രസന്നൻ, അഖിൽ മാരാർ, ജിന്റോ, അനുമോൾ എന്നിവരായിരുന്നു കഴിഞ്ഞ മലയാളം ബി​ഗ് ബോസ് സീസണുകളിലെ വിജയികൾ. രണ്ടാം സീസൺ കൊവിഡ് കാരണം പതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. എട്ടാം സീസൺ ആരുടെ കയ്യിലാണെന്നും ആരൊക്കെയാകും സീസണിൽ മാറ്റുരയ്ക്കാൻ എത്തുകയെന്നും വരും ദിവസങ്ങളിൽ അറിയാനാകും.

അതേസമയം കോമണേഴ്സിന് വേണ്ടിയുള്ള അ​ഗ്നിപരീക്ഷ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണ്. അഫിയാനസ്, എൽദോ, ലോലിറ്റ, പൂജ, രാകേഷ്, ഷാമോൻ, ഷിബിന, ഷിജിൻ, ഷിജുലാൽ, ശ്യാം, സോന, താഷി എന്നിവരാണ് നിലവിൽ ഷോയിൽ അവസാനിക്കുന്നത്. ഓരോ ദിവസവും ഇവർക്കായി പ്രേക്ഷകർക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഇവരിൽ ആരൊക്കെ ഷോയ്ക്ക് അകത്ത് കയറുമെന്ന് അധികം വൈകാതെ തന്നെ അറിയാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button