പൊലീസ് ആക്രമണം: എസ്എഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ; 31 പേർക്കെതിരെ വധശ്രമക്കേസ്

തിരുവനന്തപുരം: ഇന്നലെ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസിനെ ആക്രമിച്ച എസ്എഫ്‌ഐ പ്രവർത്തകൻ അറസ്റ്റിൽ. മനേഷിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറെയാണ് മനേഷ് ആക്രമിച്ചത്. ഇന്നലത്തെ പ്രതിഷേധത്തിൽ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 31 പേർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തേക്ക് ഇന്നും എസ്എഫ് മാർച്ച് നടത്തുമെന്നാണ് വിവരം.

കഴിഞ്ഞദിവസം വന്ദേമാതരം വിവാദത്തിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ വനിതാ പ്രവർത്തകർക്കുൾപ്പെടെ പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. ഇത് സംഘർഷത്തിലേക്ക് നയിച്ചിരുന്നു. മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായത്. തുടർന്ന് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു .പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button