എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; ലാത്തിവീശി പൊലീസ്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞതിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായത്. തുടർന്ന് മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു.പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും ഉണ്ടായതോടെ പൊലീസ് ലാത്തിവീശി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല.

മാർച്ചിനിടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടറിയേറ്റിന് മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇന്നലെ വന്ദേമാതരം വിവാദത്തിൽ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ വനിതാ പ്രവർത്തകർക്കുൾപ്പെടെ പരിക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് മാർച്ച്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button