സസ്പെൻഷനിലും പൊലീസുകാർ ഒപ്പം; എം.ആർ. അജിത് കുമാറിനൊപ്പം ഡ്രൈവറും ഗൺമാനുമടക്കം 14 പേർ

തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പൊലീസുകാരെ തിരിച്ചയക്കാതെ മുൻ എഡിജിപി എം.ആർ. അജിത് കുമാർ. പൊലീസ് ഡ്രൈവറും ഗൺമാനും ഉൾപ്പെടെ 14 പൊലീസുകാർ ഇപ്പോഴും അജിത് കുമാറിനൊപ്പമുണ്ടെന്നാണ് വിവരം. വിവിധ പൊലീസ് യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് നിലവിൽ അദ്ദേഹത്തിനൊപ്പം തുടരുന്നത്.
സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ പൊലീസുകാർക്ക് അറ്റൻഡൻസ് രേഖപ്പെടുത്തിയതും പൊലീസിൽ വിവാദമായിരിക്കുകയാണ്. സസ്പെൻഷൻ കാലയളവിൽ അജിത് കുമാറിനൊപ്പം ഇത്രയധികം പൊലീസുകാർ തുടരുന്നതും അവർക്ക് അറ്റൻഡൻസ് നൽകുന്നതും സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. സംഭവത്തിൽ പൊലീസ് സേനയ്ക്കുള്ളിലും വിമർശനം ശക്തമാകുകയാണ്.



