ഓണാഘോഷ ദിവസം പരീക്ഷയില്ല; 8-ാം ക്ലാസ് പരീക്ഷ സെപ്റ്റംബർ ഒന്നിലേക്ക് മാറ്റി

സംസ്ഥാനത്ത് ഓണപ്പരീക്ഷയുടെ തീയതിയിൽ മാറ്റം. ഓണാഘോഷ ദിവസമായ ഓഗസ്റ്റ് 21ന് പരീക്ഷ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. അന്ന് നടക്കേണ്ടിയിരുന്ന എട്ടാം ക്ലാസ് പരീക്ഷ ഓണാവധിക്ക് ശേഷം നടത്താനാണ് തീരുമാനം.

ഓണാഘോഷ ദിവസം പരീക്ഷ മാറ്റണമെന്ന വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഓഗസ്റ്റ് 21ന് സ്കൂളുകളിൽ ഓണാഘോഷം നടക്കും. തുടർന്ന് ഓണാവധി ആരംഭിക്കും.

ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31നാണ് സ്കൂളുകൾ തുറക്കുക. മാറ്റിവച്ച എട്ടാം ക്ലാസ് പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം. ഇതോടെ വിദ്യാർഥികൾക്ക് പരീക്ഷാ സമ്മർദമില്ലാതെ ഓണാഘോഷത്തിൽ പങ്കെടുക്കാനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button