വ്യാജവാർത്തകൾക്കെതിരെ രാജീവ് ചന്ദ്രശേഖർ; മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം

ബിജെപി സംസ്ഥാന കോർ കമ്മിറ്റിക്കെതിരെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പൂർണമായും വ്യാജവും വസ്തുതാവിരുദ്ധവുമാണെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. പാർട്ടിയെ തകർക്കാൻ ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും കോർ കമ്മിറ്റിയിൽ നടക്കാത്ത കാര്യങ്ങൾ മാധ്യമപ്രവർത്തകർ സങ്കൽപ്പകഥകളാക്കി വിവാദമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനറൽ സെക്രട്ടറി എസ്. സുരേഷിന് പാർട്ടിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും കോർ കമ്മിറ്റിയിൽ അദ്ദേഹത്തിനെതിരെ യാതൊരുവിധ വിമർശനവും ഉയർന്നിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ പൊതുസമൂഹത്തിൽ പാർട്ടിയെ അപമാനിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ അത് നടക്കില്ല.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഒന്നും തന്നെ നടന്നിട്ടില്ലെന്ന് ഇതിനോടകം പലതവണ വ്യക്തമാക്കിയതാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മാധ്യമങ്ങൾ പോലും വസ്തുതകളില്ലാത്ത വാർത്തകൾ നൽകുന്നത് ദൗർഭാഗ്യകരമാണെന്നും ബിജെപിയുടെ ആഭ്യന്തര വിഷയങ്ങളിലെ ഈ അമിത താൽപര്യം മാധ്യമധർമ്മത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button