പവർകട്ടിനിടെ മൊബൈൽ ലൈറ്റിൽ ചികിത്സ; അന്വേഷണം പ്രഖ്യാപിച്ച് കെ. മുരളീധരൻ

തിരുവനന്തപുരം: പാലോട് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നൽകിയതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ ഡി എച്ച് എസിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി മന്ത്രി കെ മുരളീധരൻ. ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കും. പവർകട്ട് ഉണ്ടെങ്കിലും ആശുപത്രികളിലെ ചികിത്സ മുടങ്ങരുത്. ജനറേറ്റർ സൗകര്യം ആശുപത്രി അധികൃതർ ഒരുക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലോട് പ്രാഥമികരോഗ്യ കേന്ദ്രത്തിൽ ടോർച്ചു വെട്ടത്തിൽ ചികിത്സ നടത്തിയെന്ന വിവരം ഇന്നാണ് പുറത്ത് വന്നത്. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെയാണ് കറന്റ് പോയത്. ജനറേറ്ററും കേടാതായതോടെ ടോർച്ച് വെട്ടത്തിൽ മുറിവ് ഡ്രസ് ചെയ്തു. രണ്ട് മിനിറ്റിനകം കറണ്ട് വന്നുവെന്ന് ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.



