സൗജന്യ യാത്ര വാഗ്ദാനം ചെയ്‌ത ബസിന് പണി കിട്ടി; ₹7500 പിഴ

കൊച്ചി : യു,​ഡി.എഫ് സർക്കാർ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചതിൽ പ്രതിഷേധ സൂചകമായി പുരുഷൻമാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ സ്വകാര്യ ബസിനെതിരെ നടപടി . ഉച്ചസമയത്തെ സർവീസ് മുടക്കിയതിനാണ് ബസിന് മോട്ടോർ വാഹന വകുപ്പ് 7500 രൂപ പിഴ ചുമത്തിയത്. എറണാകുളം മാഞ്ഞാലി ആലുവ റൂട്ടിൽ സർവിസ് നടത്തുന്ന ലിറ്റിൽ ഫ്ലവർ എന്ന ബസിനെതിരെയാണ് എം.വി.ഡി നടപടി എടുത്തത്. കൃത്യമായി സർവീസ് നടത്താതെ പെർമിറ്റ് നിബന്ധനകൾ ലംഘിച്ചതിനാണ് പിഴ ചുമത്തിയതെന്ന് എം.വി.ഡി അറിയിച്ചു.

പുരുഷൻമാർക്ക് സൗജന്യ യാത്രയൊരുക്കി രംഗത്തെത്തിയത് സോഷ്യൽ മീഡിയയിലടക്കം വലിയ തരംഗ സൃഷ്ടിച്ചിരുന്നു. എന്നാൽ പുരുഷൻമാർക്ക് സൗജന്യ യാത്രയൊരുക്കിയ ബസിന് പിന്നീട് കനത്ത സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഉച്ചയ്ക്ക് 2.30നുള്ള ബസ് സർവീസ് നിറുത്തിവച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധി കാരണമാണ് സർവീസ് മുടങ്ങിയതെന്ന് വിശദീകരിച്ചിട്ടും പിഴ ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് ബസ് ഉടമ ആരോപിച്ചു. അതേസമയം ഉച്ച സമയത്ത് സർവീസ് നടത്താത്തിനെതിരെ ഓൺലൈൻ വഴി യാത്രക്കാരുടെ പരാതി ലഭിച്ചിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് പിഴ ചുമത്തിയതെന്നുാണ് എം.വി.ഡി ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button