കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; വാക്കുപാലിച്ച് മുഖ്യമന്ത്രി വിജയ്

Chennai: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസമായി സർക്കാർ ജോലി പ്രഖ്യാപിച്ച് മുഖ്യമന്ത്രി Vijay. തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ച 41 പേരുടെ കുടുംബങ്ങളിൽ ഒരാൾക്ക് വീതം സർക്കാർ ജോലി നൽകാനാണ് തീരുമാനം.

മുഖ്യമന്ത്രി വിജയ് നേരിട്ട് നിയമന ഉത്തരവ് കൈമാറുമെന്നാണ് വിവരം. ജൂലൈ 10, 11 തീയതികളിൽ അദ്ദേഹം Karur സന്ദർശിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കരൂർ സന്ദർശനമാകുമിത്.

തിരഞ്ഞെടുപ്പിന് മുമ്പ് മഹാബലിപുരത്തെ റിസോർട്ടിൽ വെച്ച് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. കുടുംബങ്ങളോടൊപ്പം ഉണ്ടാകുമെന്നും ആവശ്യമായ പിന്തുണ ഉറപ്പാക്കുമെന്നും അന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

2025 സെപ്റ്റംബർ 27-നാണ് തമിഴ്നാടിനെ നടുക്കിയ കരൂർ ദുരന്തം ഉണ്ടായത്. വിജയ്‌യുടെ പ്രചാരണ റാലിയിൽ പങ്കെടുക്കാൻ വൻജനക്കൂട്ടമാണ് കരൂരിലേക്ക് ഒഴുകിയെത്തിയത്. ഏകദേശം ഏഴ് മണിക്കൂറോളം വൈകിയാണ് വിജയ് റാലിസ്ഥലത്ത് എത്തിയത്.

അദ്ദേഹത്തിന്റെ വാഹനവ്യൂഹം എത്തിയതോടെ ജനക്കൂട്ടം ഒരുമിച്ച് മുന്നോട്ട് ഇരച്ചുകയറാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ദുരന്തത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്കിടെ, മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള പ്രഖ്യാപനം വിജയ് നൽകിയ വാഗ്ദാനം പാലിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button