നിർത്തിയിട്ട കാറിലേക്ക് ലോറി പാഞ്ഞുകയറി; അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ചരക്ക് ലോറി ഇടിച്ചുകയറി അപകടം. പാസഞ്ചർ സീറ്റിൽ നിന്നും അമ്മയും കുഞ്ഞും പുറത്തിറങ്ങി സെക്കൻഡുകൾക്കകമായിരുന്നു അപകടം. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കിളിമാനൂർ ഇരട്ടിച്ചിറയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. സംഭവസമയം കാറിൽ യുവതിയും ഭർത്താവും കുഞ്ഞും ഉണ്ടായിരുന്നതായാണ് വിവരം. അടുത്തുള്ല കടയിൽ നിന്നും സാധനം വാങ്ങാനായി എത്തിയതായിരുന്നു കുടുംബം. റോഡിന്റെ ഒരു വശത്ത് വാഹനം നിർത്തിയിട്ടതിന് ശേഷം യുവതിയും കുഞ്ഞും പുറത്തിറങ്ങിയതിന് പിന്നാലെ പിന്നിലൂടെ വന്ന ചരക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു.

അപകടസമയം കാറിൽ ഉണ്ടായിരുന്ന യുവാവ് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടതായാണ് വിവരം.ചരക്ക് ലോറിയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അലക്ഷ്യമായി വാഹനം ഓടിച്ചതിന് ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button