മകൻ അധീപ് ബഗ്ഗയ്ക്ക് പിറന്നാൾ ആശംസകളുമായി സിമ്രാൻ; ത്രോബാക്ക് ചിത്രം ശ്രദ്ധ നേടുന്നു

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുകാലത്ത് ലേഡി സൂപ്പർസ്റ്റാർ പദവി നേടിയ നടി സിമ്രാൻ തന്റെ മകൻ അധീപ് ബഗ്ഗയുടെ 21-ാം ജന്മദിനത്തിൽ പങ്കുവെച്ച ആശംസാ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
2005-ൽ മകൻ ജനിച്ച സമയത്തെ ത്രോബാക്ക് ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേർത്തുകൊണ്ടാണ് സിമ്രാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചത്. കുഞ്ഞായിരുന്ന കാലത്ത് കൈകൾ പിടിച്ചിരുന്ന മകനിൽ നിന്ന് ഇന്ന് ആത്മവിശ്വാസമുള്ള യുവാവായി വളർന്നതിൽ വലിയ അഭിമാനമുണ്ടെന്ന് സിമ്രാൻ കുറിച്ചു.
“ആ ഓമനക്കുഞ്ഞിൽ നിന്ന് ഇന്ന് അതുല്യ വ്യക്തിത്വമായി നീ വളരുന്നത് കാണുന്നത് ഞങ്ങൾക്കുള്ള ഏറ്റവും വലിയ അനുഗ്രഹമാണ്” എന്നാണ് സിമ്രാൻ കുറിച്ചത്. മകനെ ‘ഹീറോ മെറ്റീരിയൽ’ എന്ന് ആരാധകർ വിശേഷിപ്പിച്ച് കമന്റുകളും പങ്കുവെച്ചു.
2003-ലാണ് സിമ്രാൻ ദീപക്കിനെ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് അധീപ് ബഗ്ഗയും സുഹാൻ ബഗ്ഗയും ഉൾപ്പെടെ രണ്ട് മക്കളുണ്ട്.



