സ്ത്രീശാക്തീകരണത്തിന് വമ്പൻ പ്രഖ്യാപനങ്ങൾ; ആർത്തവ അവധി മുതൽ വിദ്യാർത്ഥിനികൾക്ക് ധനസഹായം വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേേമത്തിനും ശാക്തീകരണത്തിനുമായി വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ. ഇന്ദിര ഗ്യാരന്റിയുടെ ഭാഗമായാണ് സ്ത്രീകളെയും പെൺകുട്ടികളെയും കേന്ദ്രീകരിച്ചുള്ള പദ്ധതികൾ സർക്കാർ അവതരിപ്പിച്ചത്.വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുവിടങ്ങളും കൂടുതൽ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി’ പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു. ഇതിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം ആർത്തവ അവധിയും പഠനം മുടങ്ങാതിരിക്കാൻ പ്രത്യേക ക്യാച്ച്-അപ്പ് ക്ലാസുകളും ഒരുക്കും.അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആറുമാസത്തെ പ്രസവാവധി അനുവദിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യവേതനം ഉറപ്പാക്കുന്നതിനൊപ്പം 50-ൽ കൂടുതൽ വനിതാ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ക്രഷുകളും ഡേ-കെയർ കേന്ദ്രങ്ങളും നിർബന്ധമാക്കുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന പദ്ധതിയും കേരളത്തെ അനാഥരഹിത സംസ്ഥാനമാക്കാനുള്ള ദത്തെടുക്കൽ കാമ്പെയ്‌നുകളും പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു.നേരത്തെ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 3000 രൂപ വർധിപ്പിച്ച് 12,000 രൂപയാക്കുമെന്നും മുഖ്യമന്ത്രി V. D. Satheesan പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനിതകൾക്കായുള്ള പുതിയ ക്ഷേമ-ശാക്തീകരണ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button